nctv news pudukkad

nctv news logo
nctv news logo

തൃശൂര്‍ മാന്ദാമംഗലം ആനക്കുഴിയില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

ആനക്കുഴി സ്വദേശി സുരേന്ദ്രന്റെ വീട്ടു പറമ്പിലെ കിണറ്റിലാണ് കൊമ്പന്‍ വീണത്. ആഴമുള്ള വെള്ളമുള്ള കിണറിലാണ് ആന വീണത്. ആനയെ കരയ്ക്ക് കയറ്റാനായി ജെസിബി ഉപയോഗിച്ച് മണിക്കൂറുകളോളം പരിശ്രമിച്ച് മണ്ണ് മാന്തി ആനയുടെ സമീപത്ത് വരെ എത്തിയതായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ 7 മണിയോടെ ആന ചരിഞ്ഞത്. അനങ്ങാന്‍ ആവാതെ കിണറില്‍ കുടുങ്ങിയ നിലയിലായിരുന്നു ആന കിണറില്‍ കിടന്നത്. വീഴ്ചയുടെ ആഘാതത്തില്‍ നടുവിന് ഏറ്റ സാരമായ പരിക്കാകാം മരണകാരണം എന്നാണ് നിഗമനം. മാന്നാമംഗലം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശമാണ് ആനക്കുഴി. ക്രെയിന്‍ ഉപയോഗിച്ച് ആനയുടെ ജഡം പുറത്തെത്തിച്ചു. വനത്തില്‍ കൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിക്കും. നിരന്തരം ആന ശല്യം ഉള്ള മേഖല ആണ് മാന്നാമംഗലം. കഴിഞ്ഞ ദിവസവും ആനക്കുഴി പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരുവെന്ന് വനം വകുപ്പ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *