nctv news pudukkad

പുതുക്കാട് നിന്നുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ തൃശൂരിലേക്ക് മാറ്റി

പുതുക്കാട് ഡിപ്പോയില്‍ നിന്ന് മൂന്ന് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസുകള്‍ കൂടി തൃശൂര്‍ ഡിപ്പോയിലേക്ക് മാറ്റിയപ്പോള്‍ പുതുക്കാട് ഓര്‍ഡിനറി സര്‍വ്വീസുകള്‍ മാത്രമുള്ള ജില്ലയിലെ ഏക ഡിപ്പോ ആയി മാറി. തൃശൂര്‍ എറണാകുളം, കോട്ടയം റൂട്ടിലോടുന്ന സര്‍വ്വീസുകള്‍ ആണ് തൃശൂരിലേക്ക് മാറ്റിയത്. പുതുക്കാട് സ്റ്റാന്റിനെ അവഗണിക്കുന്ന നിലപാടാണ് അധികൃതര്‍ കൈകൊണ്ടതെന്ന് യാത്രക്കാര്‍ പറയുന്നു. തൃശൂര്‍ – പുതുക്കാട് റൂട്ടില്‍ വരുമാനമില്ല എന്ന കാരണം നിരത്തിയാണ് അധികൃതര്‍ തൃശൂരിലേക്ക് ബസ്സ് മാറ്റിയത്. എന്നാല്‍ ബസ്സ് തൃശൂരിലെത്തിയാല്‍ പുതുക്കാട് സ്റ്റാന്റിലേക്കുള്ള ബസ്സിലെ പ്ലാറ്റ് ഫോമില്‍ നിറുത്തിയിടുകയോ മൈക്കില്‍ കൂടി അനൗണ്‍സ് ചെയ്യുകയോ ചെയ്യാറില്ലെന്ന് യാത്രക്കാര്‍ പറയുന്നു. പുതുക്കാട് കൊയമ്പത്തൂര്‍ റൂട്ടില്‍ മണ്ണുത്തി വഴി ബൈപ്പാസ് റൈഡര്‍ ഓടിച്ചാല്‍ നല്ല വരുമാനം ലഭിക്കുകയും യാത്രക്കാര്‍ക്ക് തൃശൂര്‍ വഴി പോകുമ്പോഴുണ്ടാകുന്ന സമയ നഷ്ടം കുറക്കുകയും ചെയ്യാം. 150 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയ പുതുക്കാട് ഹബ്ബ് നിര്‍മ്മാണം എവിടെയും എത്തിയില്ല. കോവിഡ് സമയത്ത് നിര്‍ത്തിയ തൃപ്രയാര്‍, പാലപ്പിള്ളി, ചേര്‍പ്പ് അടക്കമുള്ള സര്‍വ്വീസുകള്‍ ഇനിയും പുനരാംഭിച്ചിട്ടില്ല. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ ഡിപ്പോകള്‍ കൊയമ്പത്തൂര്‍ ഫാസ്റ്റ് ആരംഭിച്ചിട്ടും പുതുക്കാടിന് ഒരു പുതിയ സര്‍വ്വീസ് ഇനിയും ലഭ്യമായിട്ടില്ല. ഇരിഞാലക്കുട ഡിപ്പോയിലെ ഭൂരിപക്ഷം ഫാസ്റ്റ് ബസുകള്‍ തൃശൂര്‍-ഇരിങ്ങാലക്കുട, ആലുവ – ഇരിഞ്ഞാലക്കുട റൂട്ടില്‍ ആളില്ലാതെ ഓടുമ്പോള്‍ പുതുക്കാടിന്റെ ഫാസ്റ്റിനെ മാറ്റിയത് കനത്ത അവഗണനയാണന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Comment

Your email address will not be published. Required fields are marked *