പി.എന്‍ രവീന്ദ്രന്‍ മൂന്നാം അനുസ്മരണ ദിനവും, എന്റോവ്‌മെന്റ് വിതരണവും തലവണിക്കരയില്‍ നടന്നു. കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.എസ് ബൈജു അധ്യക്ഷത വഹിച്ചു. കായികമേഖലയിലെ മികവിന് മികച്ച ഫുട്‌ബോളര്‍ ആയ വി.എസ്.ശ്രീകുട്ടന് പി.എന്‍. രവീന്ദ്രന്‍ എന്റോവ്‌മെന്റ് കെ കെ രാമചന്ദ്രന്‍ എംഎല്‍എ സമ്മാനിച്ചു. 10,000 രൂപയും, മൊമന്റോയും ആണ് അവാര്‍ഡ്. സിപിഎം ഏരിയ സെക്രട്ടറി കെ.പി.പോള്‍ പതാക ഉയര്‍ത്തി. എന്‍.എന്‍ ദിവാകരന്‍, കെ.എ. സുരേഷ്, കെ.എം വാസുദേവന്‍, ഓമന കൃഷ്ണന്‍കുട്ടി, കെ.എ. അനില്‍കുമാര്‍, കെ.എം. ബാബു, സദാശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.
പി.എന്‍ രവീന്ദ്രന്‍ മൂന്നാം അനുസ്മരണ ദിനവും, എന്റോവ്‌മെന്റ് വിതരണവും തലവണിക്കരയില്‍ നടന്നു
