ഫാസ് – പാഡിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.ഇ.ബിയുടേയും ലക്ഷ്യാ എക്‌സലന്‍സ് കെയറിന്റെയും സഹകരണത്തോടെ കോടാലി സി.സി. ടവറില്‍ ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ നടത്തി. ഫാസ് ജനറല്‍ സെക്രട്ടറി വി.കെ. കാസിം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ടി.വി. വിമല്‍കുമാര്‍ ഊര്‍ജ സംരക്ഷണ ക്ലാസ് നല്‍കി. വെള്ളിക്കുളങ്ങര അസിസ്റ്റന്റ് എന്‍ജീനിയര്‍ ജി. ഗീതു, ടി. ബാലകൃഷ്ണമേനോന്‍, ഷീജ അവറാന്‍ കുട്ടി, ഐ.ആര്‍. അരവിന്ദാക്ഷന്‍, ഒ.പി. ജോണി, മെല്‍വിന്‍ തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നിരവധി വിദ്യാര്‍ത്ഥികളും കര്‍ഷകരും സെമിനാറില്‍ പങ്കെടുത്തു.
ഫാസ് – പാഡിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.ഇ.ബിയുടേയും ലക്ഷ്യാ എക്‌സലന്‍സ് കെയറിന്റെയും സഹകരണത്തോടെ കോടാലി സി.സി. ടവറില്‍ ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ നടത്തി
