അര്‍ബുദ ബാധിതകാര്‍ക്കായി കേശദാനം നടത്തി മാതൃകയായി ചെങ്ങാലൂര്‍ കര്‍മ്മലമാതാ പള്ളിയിലെ ഇടവകാംഗങ്ങള്‍. 9 വയസുകാരിയുള്‍പ്പെടെ 67 പേരാണ് കാരുണ്യകൂട്ടായ്മയില്‍ പങ്കാളികളായത്. പള്ളിയിലെ മാതൃവേദിയുടെ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് കേശദാനം സംഘടിപ്പിച്ചത്. അമല മെഡിക്കല്‍ കോളജുമായി സഹകരിച്ച് അര്‍ബുദബാധിതര്‍ക്ക് വിഗ് നിര്‍മിക്കുന്നതിനാവശ്യമായ മുടിയാണ് ശേഖരിച്ചത്. ചടങ്ങ് വികാരി ഫാദര്‍ ജിജോ മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു. അമല മെഡിക്കല്‍ കോളേജ് അസോസിയേറ്റ് ഡയറക്ടര്‍ ഫാദര്‍ ജെയ്‌സണ്‍ മുണ്ടന്‍മാണി കേശദാന സന്ദേശം നല്‍കി. നടത്തുകൈക്കാരന്‍ ജോജു ആലപ്പാടന്‍, അസി. വികാരി ഫാദര്‍ ഗ്ലെസിന്‍ പയസ്, ഡീക്കന്‍ സനു കാലത്തൂപറമ്പില്‍ എന്നിവര്‍ സന്നിഹിതരായി. മാതൃവേദി അംഗങ്ങള്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.
അര്‍ബുദ ബാധിതര്‍ക്കായി കേശദാനം നടത്തി ചെങ്ങാലൂര്‍ കര്‍മ്മലമാതാ പള്ളിയിലെ ഇടവകാംഗങ്ങള്‍
