കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് യൂണിയന് കൊടകര ബ്ലോക്ക് കമ്മറ്റിയുടെ ആസ്ഥാന മന്ദിരം ശനിയാഴ്ച സാമൂഹ്യനീതി മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
ഉച്ചയ്ക്ക് 2 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പുതുക്കാട് പോലീസ് സ്റ്റേഷന് സമീപം രണ്ടു നിലകളിലായി പണികഴിപ്പിച്ച പെന്ഷന് ഭവനില്ലെ സഹകരണസംഘം ഓഫീസിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് പ്രകാശനം ചെയ്യും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ചിത്ത്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, കെഎസ്എസ്പിയു സംസ്ഥാന പ്രസിഡന്റ് എന്‍. സദാശിവന് നായര്‍, യൂണിയന് സംസ്ഥാന ജില്ലാ ഭാരവാഹികള്‍ ജനപ്രതിനിധികള്‍ തുടങ്ങിയവരും …