വി.കെ. മോഹനന്‍ കാര്‍ഷിക സംസ്‌കൃതി അളഗപ്പ വെസ്റ്റ് കമ്മിറ്റിയുടെ 5ാമത് പച്ചക്കറി കൃഷിയ്ക്ക് വിത്തിറക്കി
അഖിലേന്ത്യാ കിസ്സാന്‍ സഭ പുതുക്കാട് മണ്ഡലം സെക്രട്ടറി ടി.എന്‍. മുകുന്ദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിസാന്‍സഭ പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ അധ്യക്ഷനായി. സി.കെ. ആനന്ദകുമാരന്‍, കെ. മോഹനന്‍, സിപിഐ അളഗപ്പ വെസ്റ്റ് സെക്രട്ടറി കെ.ആര്‍. അനൂപ്, സംസ്‌കൃതി ചെയര്‍മാന്‍ കെ. പീതാംബരന്‍, സെക്രട്ടറി സി.ബി. സുരേഷ്, ആന്റണി എന്നിവര്‍ സന്നിഹിതരായി. കര്‍ഷകനായ കെ. പീതാംബരനാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. ഓണത്തിന മുന്‍പ് പടവലം, പയര്‍, വെണ്ട തുടങ്ങി പച്ചക്കറികള്‍ ഉല്‍പാദിപ്പിച്ച് പ്രത്യേക ചന്ത വഴി വിതരണം ചെയ്യുമെന്ന് സംഘാടകര്‍ …