ക്ഷേത്രം രക്ഷാധികാരിയും വരന്തരപ്പിള്ളി ഹരിത ഫാര്‍മസ്യൂട്ടിക്കല്‍സ് എംഡിയുമായ ഡോ. കെ.എസ്. കൊച്ചുമോന്‍ പുസ്തകത്തിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ക്ഷേത്രം പ്രസിഡന്റ് അനില്‍ അധ്യക്ഷത വഹിച്ചു. മോഹന്‍ദാസ് മുളയ്ക്കല്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. സെക്രട്ടറി സുബ്രന്‍ എടശേരി, ക്ഷേത്രം മേല്‍ശാന്തി ജയന്‍, കീഴ്ശാന്തിമാര്‍, ക്ഷേത്ര ഭാരവാഹികള്‍, മാതൃസമിതി, യുവജന സമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.
വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചനയും വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകവിതരണവും നടത്തി
