വലപ്പാട് കോതക്കുളം ബീച്ച് വാഴൂര്‍ ക്ഷേത്രത്തിന് സമീപം ഇടിമിന്നലേറ്റ് യുവതി മരിച്ചു. വേളേക്കാട്ട് സുധീര്‍ ഭാര്യ നിമിഷ (42) ആണ് മരിച്ചത്. ശുചിമുറിയില്‍ വെച്ചാണ് നിമിഷയ്ക്ക് മിന്നലേറ്റത്.
വേലൂര്‍ കുറുമാലില്‍ ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരിച്ചു. കുറുമാന്‍ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50) ആണ് മരിച്ചത്. വീടിനകത്തിരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.