പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി കേരള വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ തൃശ്ശൂര്‍, ചാലക്കുടി റെയിഞ്ചിന്റെയും ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുപ്ലിയം നാഷണല്‍ ഗ്രീന്‍ കോര്‍പ്‌സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ആയിരം വൃക്ഷത്തൈകളുടെ വിതരണം സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്.എല്‍. സുനിലാല്‍, സോഷ്യല്‍ ഫോറെസ്ട്രി ഓഫീസര്‍ സി. പ്രേംനാഥ്, പിടിഎ പ്രസിഡന്റ് സി.കെ. സന്ദീപ് കുമാര്‍, വാര്‍ഡ് അംഗം വിജിത ശിവദാസന്‍, പ്രധാനാധ്യാപിക എം.വി. ഉഷ, സീനിയര്‍ അധ്യാപിക എ.കെ. അമൃതപ്രിയ, അധ്യാപകരായ ഇ.ആര്‍. സനീഷ്, ഇ. ധന്യ അരവിന്ദ് എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ നഴ്‌സറി യോജന പദ്ധതിയിലൂടെ ഉത്പാദിപ്പിച്ച വൃക്ഷത്തൈകളാണ് വിതരണം ചെയ്തത്.
പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആയിരം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു
