കല്ലൂര്‍ ആമ്പല്ലൂര്‍ കള്ളായി പിഡബ്ല്യൂഡി റോഡില്‍ വെള്ളക്കെട്ട് രൂക്ഷം. ശക്തമായ മഴ പെയ്തതോടെയാണ് റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായത്. കാനകളിലെ തടസ്സങ്ങളാണു വെള്ളക്കെട്ട് സൃഷ്ടിക്കുന്നതെന്ന് ആക്ഷേപമുയരുന്നുണ്ട്. കല്ലൂര്‍ മുസ്ലിം പള്ളിക്കു സമീപം കാനകള്‍ മണ്ണും ചെളിയും വന്ന് മൂടിയ അവസ്ഥയിലാണ്. മലയോര മേഖലയില്‍ നിന്നും ആമ്പല്ലൂരിലേക്ക് സഞ്ചരിക്കുന്ന പാതയിലാണ് മഴക്കാലത്ത് ദുരിതയാത്ര സമ്മാനിക്കുന്നത്. കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരും ഒരേപോലെ ദുരിതം അനുഭവിക്കുകയാണ്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളെയും വെള്ളക്കെട്ട് ബുദ്ധിമുട്ടിലാക്കി. വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കല്ലൂര്‍ ആമ്പല്ലൂര്‍ കള്ളായി പിഡബ്ല്യൂഡി റോഡില്‍ വെള്ളക്കെട്ട് രൂക്ഷം
