ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, കര്‍മ്മ സ്റ്റാഫ് മിനി എന്നിവര്‍ സന്നിഹിതരായി. കര്‍മ്മയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച നീതി മെഡിക്കല്‍ സ്‌റ്റോറിന്റെയും ലാബിന്റെയും പ്രവര്‍ത്തനം മികച്ച നിലയിലാണ് മുന്നോട്ടുപോകുന്നത്. 25 വര്‍ഷം കര്‍മ്മയെ മുന്നോട്ട് നയിച്ച പി.കെ. ശിവരാമന്‍ അടക്കമുള്ള ഭരണാധികാരികളെയും ജീവനക്കാരെയും ആദരിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് കീഴിലുള്ള ‘കൊടകര അഗ്രികള്‍ച്ചറല്‍, റൂറല്‍ ആന്‍ഡ് മാന്‍പവ്വര്‍ ഡവലപ്‌മെന്റ് അസ്സോസിയേഷന്‍ എന്നിവ യുടെ രജതജൂബിലി ആഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു
