ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്ന് ഹരിതകര്‍മ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് ഉപയോഗിച്ച് ഒരു സ്വകാര്യകമ്പനിയാണ് യൂണിറ്റ് ആരംഭിക്കാന്‍ ശ്രമിച്ചത്. പഞ്ചായത്തിന്റെ എംസിഎഫ് ഇതിനടുത്തുള്ളപ്പോള്‍ വീണ്ടും ജില്ലയിലെ മാലിന്യങ്ങള്‍ വാര്‍ഡിലേക്ക് കൊണ്ട് വരുന്നത് അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പുതുക്കാട് പൊലീസ് എസ്എച്ച്ഒ, പഞ്ചായത്ത് സെക്രട്ടറി, ക്ലീന്‍കേരള ജില്ല കോര്‍ഡിനേറ്റര്‍ എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്ലാസ്റ്റിക്ക് കൊണ്ട് വന്ന ലോറി തിരികെ പോകുവാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍, വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, എം.എന്‍. രാഗേഷ്, ഷാജി മഠത്തില്‍, പി.എം. ഹനീഫ, വി.ഡി. രാജ് മോന്‍, ബി.ജെ.പി. പ്രതിനിധികളായ സി.കെ.പ്രേമന്‍, പി.കെ. സുനില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ യൂണിറ്റ് ആരംഭിക്കുന്നത് തടഞ്ഞത്.
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ സെന്റ് സെബാസ്റ്റ്യന്‍ ഓട്ടുകമ്പനിയില്‍ പ്ലാസ്റ്റിക്ക് സംസ്‌കരണയൂണിറ്റ് ആരംഭിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു
