nctv news pudukkad

Local News

പുസ്തകം 10 എണ്ണം വാങ്ങിയാൽ 10 എണ്ണം ഫ്രീ! മൂന്നുമുറി ഹോം എക്സ്പ്രസിൽ ‘കിടിലൻ’ സ്കൂൾ ഓഫറുകൾ

വേനലവധി ക്കഴിഞ്ഞ് സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കിടിലൻ ബാക്ക് ടു സ്കൂൾ ഓഫറുമായി മൂന്നുമുറിയിലെ ഹോം എക്സ്പ്രസ് സൂപ്പർ മാർക്കറ്റ്. പുതിയ അധ്യയന വർഷം അടുത്തെത്തിയതോടെ കുട്ടികളുടെ മനം കവരുന്ന പുത്തൻ ട്രെൻഡുകളുമായി മൂന്നുമുറി ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റിൽ സ്കൂൾ വിപണി സജീവമായി. ബാഗ്, കുട, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ, നോട്ട്ബുക്ക്, പേന, പെൻസിൽ, നെയിംസ്ലിപ് എന്നിങ്ങനെ നീളുന്നു വിപണിയിലെ താരനിര. പഠനോപകരണങ്ങൾക്ക് മാത്രമായി പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചും വമ്പൻ ഓഫറുകൾ‍ …

പുസ്തകം 10 എണ്ണം വാങ്ങിയാൽ 10 എണ്ണം ഫ്രീ! മൂന്നുമുറി ഹോം എക്സ്പ്രസിൽ ‘കിടിലൻ’ സ്കൂൾ ഓഫറുകൾ Read More »

കുട്ടികൾക്ക് വിൽക്കാൻ സൂക്ഷിച്ച എംഡിഎംഎയുമായി ഓട്ടോറിക്ഷ തൊഴിലാളി അറസ്റ്റിൽ

തൃശൂർ: ചേർപ്പ് ചൊവ്വൂരിൽ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച എംഡിഎംഎ യുമായി ഒരാളെ തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടനെല്ലൂർ ആലുക്കൽ വീട്ടിൽ ശ്രീജിത്ത് (38) നെയാണ് അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം പിടികൂടിയത്. പ്രതി തൃശ്ശൂർ റൗണ്ടിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്. ഇതിന്റെ മറവിലാണ് നിരോധിത ലഹരി ഉത്പന്നം കുട്ടികൾക്കും മറ്റും വിൽപ്പന നടത്തി വന്നിരുന്നത്. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് …

കുട്ടികൾക്ക് വിൽക്കാൻ സൂക്ഷിച്ച എംഡിഎംഎയുമായി ഓട്ടോറിക്ഷ തൊഴിലാളി അറസ്റ്റിൽ Read More »

കൊടകരയിൽ വൻ രാസലഹരി വേട്ട; പാഴ്സൽ ലോറിയുടെ മറവിൽ കടത്തിയ എംഡിഎംഎയുമായി ഡ്രൈവർ പിടിയിൽ!

കൊടകരയില്‍ വന്‍ രാസലഹരി വേട്ട. പാഴ്‌സല്‍ സര്‍വീസിന്റെ മറവില്‍ ലോറിയില്‍ കടത്തുകയായിരുന്ന എംഡിഎംഎയും നാല് എല്‍എസ്ഡി സ്റ്റാമ്പുമായി ഒരാള്‍ പിടിയില്‍. ചെന്ത്രാപ്പിന്നി എടമുട്ടം പുളിഞ്ചോട് സ്വദേശി മംഗലത്ത് വീട്ടില്‍ മുഹമ്മദ് ഫാസിലിനെയാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും കൊടകര പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന ലോറിയില്‍നിന്ന് 198.3 ഗ്രാം എം.ഡി.എം.എ.യും നാല് എല്‍.എസ്.ഡി. സ്റ്റാമ്പുകളും പൊലീസ് പിടിച്ചെടുത്തു. ലഹരിമരുന്നും വാഹനവും കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ …

കൊടകരയിൽ വൻ രാസലഹരി വേട്ട; പാഴ്സൽ ലോറിയുടെ മറവിൽ കടത്തിയ എംഡിഎംഎയുമായി ഡ്രൈവർ പിടിയിൽ! Read More »

കോടികളുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; കമ്മീഷൻ വാങ്ങി പണം കടത്തിയ കാസർഗോഡ് സ്വദേശി പിടിയിൽ

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ മറവിൽ ഒരു കോടി എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കമ്മീഷൻ വ്യവസ്ഥയിൽ പണം കൈമാറിയ യുവാവ് അറസ്റ്റിൽ. കാസർഗോഡ് സ്വദേശി മുഹമ്മദ് ഷമീലിനെയാണ് തൃശൂർ റൂറൽ സൈബർ പൊലീസ് സംഘം കാസർഗോഡു നിന്ന് പിടികൂടിയത്. തട്ടിപ്പുസംഘത്തിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകി പണം പിൻവലിച്ചു നൽകിയതിനാണ് അറസ്റ്റ്. ചാലക്കുടി പരിയാരം സ്വദേശിയിൽ നിന്നാണ് ‘ബാരിക് ഗോൾഡ് ക്യാപിറ്റൽ’ എന്ന വ്യാജ ട്രേഡിംഗ് കമ്പനിയുടെ പേരിൽ പ്രതികൾ ഒരു കോടിയിലധികം രൂപ തട്ടിയെടുത്തത്. …

കോടികളുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; കമ്മീഷൻ വാങ്ങി പണം കടത്തിയ കാസർഗോഡ് സ്വദേശി പിടിയിൽ Read More »

ഇരിങ്ങാലക്കുട നഗരസഭയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; വ്യാജ രേഖയുണ്ടാക്കി 46 ലക്ഷം കവർന്ന ജീവനക്കാരൻ പിടിയിൽ

ഇരിങ്ങാലക്കുട നഗരസഭയിൽ വ്യാജ രേഖകൾ ചമച്ച് 46 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ നഗരസഭാ ജീവനക്കാരൻ പിടിയിൽ. കോണോത്തുകുന്ന് സ്വദേശി പയപ്പിള്ളി വീട്ടിൽ തൃദീപനെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരസഭയിലെ ദിവസ കളക്ഷൻ തുക ബാങ്കിലടയ്ക്കാതെയായിരുന്നു തട്ടിപ്പ്. 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലാണ് നഗരസഭയെ ഒട്ടാകെ കബളിപ്പിച്ച വൻ തട്ടിപ്പ് നടന്നത്. നഗരസഭയിൽ ദിവസേന ലഭിക്കുന്ന കളക്ഷൻ തുക ബാങ്കിൽ അടയ്ക്കുമ്പോൾ പ്രതി കൃത്രിമം കാണിക്കുകയായിരുന്നു. ബാങ്കിൽ കുറഞ്ഞ …

ഇരിങ്ങാലക്കുട നഗരസഭയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; വ്യാജ രേഖയുണ്ടാക്കി 46 ലക്ഷം കവർന്ന ജീവനക്കാരൻ പിടിയിൽ Read More »

nctv news- pudukad news

അധ്യാപക ഒഴിവുകള്‍

തൃക്കൂര്‍ ഗവ. സര്‍വോദയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കെമിസ്ട്രി, സോഷ്യോളജി (ജൂനിയര്‍), ബോട്ടണി (ജൂനിയര്‍), ഹിന്ദി (ജൂനിയര്‍) വിഷയങ്ങളിലാണ് അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകള്‍ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 29ന് വെള്ളിയാഴ്ച രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിനായി സ്‌കൂളില്‍ ഹാജരാകണം. അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ്, സുവോളജി (ജൂനിയര്‍), കോമേഴ്‌സ് …

അധ്യാപക ഒഴിവുകള്‍ Read More »

പുതുക്കാട് വീണ്ടും കെ.കെ.ആറിന്; കനത്ത പോരാട്ടത്തിനൊടുവിൽ എൽ.ഡി.എഫ് വിജയം!

പുതുക്കാട് വീണ്ടും കെ.കെ. രാമചന്ദ്രന്റെ കൈകളിലേക്ക്. ശക്തമായ പോരാട്ടത്തിന് ഒടുവില്‍ പുതുക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. രാമചന്ദ്രന്‍ വിജയിച്ചു. ആവേശകരമായ വോട്ടെണ്ണലിന് ശേഷമാണ് വിജയം ഉറപ്പായത്. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍നിന്നും ലഭിച്ച വ്യക്തമായ ലീഡാണ് കെ.കെ. രാമചന്ദ്രനെ വിജയത്തിലേക്ക് നയിച്ചത്. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളുമായി നിലനിര്‍ത്തിയ അടുത്ത ബന്ധവും ഈ വിജയത്തിന് നിര്‍ണായകമായി. വിദ്യാഭ്യാസം, ആരോഗ്യരംഗം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ തുടര്‍ന്നുള്ള പുരോഗതി വാഗ്ദാനം ചെയ്താണ് അദ്ദേഹം വീണ്ടും ജനവിധി തേടിയത്.

ഹോസ്റ്റൽ ഒരുക്കി ലഹരിയിലേക്ക് വഴിതിരിച്ചുവിടും; തൃശൂരിൽ പിടിയിലായത് വിരുതൻ; ഏജന്റിന്റെ മറവിലെ മയക്കുമരുന്ന് കച്ചവടം പുറത്ത്

തൃശൂരിൽ വിദ്യാഭ്യാസ ഏജന്റെന്ന വ്യാജേന വിദ്യാർത്ഥികൾക്കിടയിൽ രാസലഹരി വിതരണം നടത്തിവന്ന യുവാവ് പിടിയിലായി. മണലൂർ അയ്യപ്പൻകാവ് സ്വദേശി ശ്രീജിലിനെയാണ് 56 ഗ്രാം എം.ഡി.എം.എയുമായി തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പിടികൂടിയത്. അന്തിക്കാട് പൊലീസും പരിശോധനയിൽ പങ്കാളികളായി. ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷനും വിദ്യാർത്ഥികൾക്ക് താമസസൗകര്യവും ഒരുക്കിക്കൊടുക്കുന്ന ഏജന്റായാണ് ശ്രീജിൽ പ്രവർത്തിച്ചിരുന്നത്. ഈ വിശ്വാസം മുതലെടുത്ത് വിദ്യാർത്ഥികളെയും യുവാക്കളെയും ഇയാൾ ലഹരിവലയിൽ കുടുക്കുകയായിരുന്നു പതിവ്. ബാംഗ്ലൂരിൽ നിന്ന് വൻതോതിൽ രാസലഹരി …

ഹോസ്റ്റൽ ഒരുക്കി ലഹരിയിലേക്ക് വഴിതിരിച്ചുവിടും; തൃശൂരിൽ പിടിയിലായത് വിരുതൻ; ഏജന്റിന്റെ മറവിലെ മയക്കുമരുന്ന് കച്ചവടം പുറത്ത് Read More »

കാപ്പ ഉത്തരവ് കാറ്റിൽ പറത്തിയ വധശ്രമക്കേസ് പ്രതി ആറാട്ടുപുഴയിൽ പിടിയിൽ

തൃശ്ശൂർ ജില്ലയിൽ കാപ്പ ഉത്തരവ് ലംഘിച്ച് പ്രവേശിച്ച കുപ്രസിദ്ധ കുറ്റവാളി ദേവദത്തനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് നിലനിൽക്കെ ആറാട്ടുപുഴയിലെത്തിയ ഇയാളെ തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ആറാട്ടുപുഴ സ്വദേശി തലപ്പിള്ളി വീട്ടിൽ ദേവദത്തനെയാണ് ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ, കഴിഞ്ഞ ദിവസം പ്രതി ആറാട്ടുപുഴയിൽ എത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ …

കാപ്പ ഉത്തരവ് കാറ്റിൽ പറത്തിയ വധശ്രമക്കേസ് പ്രതി ആറാട്ടുപുഴയിൽ പിടിയിൽ Read More »

മരണക്കയത്തിൽ നിന്ന് അനോഷിന്റെ തിരിച്ചുവരവ്! ആശുപത്രിയിൽ ജന്മദിനം ആഘോഷിച്ചു; കോടാലിയിലെ ആ കണ്ണീർ രാത്രിക്ക് പിന്നാലെ വ്യാഴാഴ്ച വീട്ടിലേക്ക്

കോടാലിയിൽ തലയിണയ്ക്കുള്ളിലുണ്ടായിരുന്ന പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് മരണത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങുന്നു. കുട്ടിയുടെ ആരോഗ്യനില പൂർണ്ണമായും തൃപ്തികരമാണെന്നും വ്യാഴാഴ്ച ആശുപത്രി വിടുമെന്നും ഡോക്ടർമാർ അറിയിച്ചു. സഹോദരൻ അൽജോയുടെ വേർപാടിന്റെ നടുക്കത്തിനിടെ അനോഷിന്റെ തിരിച്ചുവരവ് നാടിനും കുടുംബത്തിനും വലിയ ആശ്വാസമാണ് നൽകുന്നത്. കോടാലി സ്വദേശികളായ സിൽജോ-ജോൺസി ദമ്പതികളുടെ മകനായ അനോഷ് ശാരീരികമായും മാനസികമായും ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞു. ആശുപത്രി അധികൃതർക്കും ഡോക്ടർമാർക്കുമൊപ്പം കേക്ക് മുറിച്ച് തന്റെ ജന്മദിനം ആഘോഷിച്ച ശേഷമാണ് അനോഷ് ആശുപത്രിയോട് യാത്ര പറയുന്നത്. വിദഗ്ധ …

മരണക്കയത്തിൽ നിന്ന് അനോഷിന്റെ തിരിച്ചുവരവ്! ആശുപത്രിയിൽ ജന്മദിനം ആഘോഷിച്ചു; കോടാലിയിലെ ആ കണ്ണീർ രാത്രിക്ക് പിന്നാലെ വ്യാഴാഴ്ച വീട്ടിലേക്ക് Read More »

nctv news- pudukad news

ഹോം എക്‌സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റില്‍ ഒന്‍പത് ദിവസത്തെ എക്‌സ്പ്രസ് ഓഫര്‍ സെയില്‍ ജനപ്രിയമാകുന്നു. മികച്ച ഉല്‍പന്നങ്ങള്‍ പകുതി വിലക്ക് ലഭ്യമാകുന്ന വമ്പന്‍ ഓഫറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

🔥 ഹോം എക്‌സ്പ്രസ് എക്‌സ്പ്രസ് ഓഫര്‍ സെയില്‍ 🔥📅 ഏപ്രില്‍ 25 – മെയ് 3 💥 വലിയ ഓഫറുകള്‍ ഇനി ചെറിയ വിലയില്‍ 💰😍 🛍️ എല്ലാ വിഭാഗങ്ങളിലും വമ്പന്‍ ഡിസ്‌കൗണ്ടുകള്‍✨ ഇലക്ട്രോണിക്സ്✨ ഫാഷന്‍ ഉല്‍പന്നങ്ങള്‍✨ ഗൃഹോപകരണങ്ങള്‍✨ നിത്യോപയോഗ സാധനങ്ങള്‍ 🎒 സ്കൂള്‍ സ്പെഷ്യല്‍ ഓഫറുകള്‍✔️ ബാഗുകള്‍, വാട്ടര്‍ ബോട്ടിലുകള്‍✔️ ലഞ്ച് ബോക്‌സുകള്‍, വര്‍ണ്ണ കുടകള്‍✔️ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന വലിയ കളക്ഷന്‍ 📚 നോട്ട് ബുക്ക് മെഗാ ഓഫര്‍🎁 10 വാങ്ങുമ്പോള്‍ 10 FREE📦 ക്ലാസ്‌മേറ്റ് …

ഹോം എക്‌സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റില്‍ ഒന്‍പത് ദിവസത്തെ എക്‌സ്പ്രസ് ഓഫര്‍ സെയില്‍ ജനപ്രിയമാകുന്നു. മികച്ച ഉല്‍പന്നങ്ങള്‍ പകുതി വിലക്ക് ലഭ്യമാകുന്ന വമ്പന്‍ ഓഫറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. Read More »

നന്തിപുലത്തെ പെട്രോള്‍ പമ്പില്‍ നിന്ന് 98 ലക്ഷം തട്ടി: മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

വരന്തരപ്പിള്ളി നന്തിപുലത്തെ പെട്രോൾ പമ്പിൽ നിന്ന് 98 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുൻ പാർടൈം മാനേജർ പിടിയിൽ. മുപ്ലിയം സ്വദേശി പനയോലിപറമ്പിൽ ആഷിക്കിനെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങളോളം പമ്പിലെ വിറ്റുവരവ് കണക്കുകളിൽ കൃത്രിമം നടത്തിയാണ് ഇയാൾ വൻ തുക കൈക്കലാക്കിയത്. നന്തിപുലത്ത് പ്രവർത്തിക്കുന്ന ചുള്ളിപറമ്പിൽ ഫ്യൂവൽസ് ആൻഡ് ലൂബ്രിക്കന്റ്സ് ഉടമ രജീവൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. 2022 ഒക്ടോബർ മുതൽ എട്ടു മാസക്കാലയളവിലാണ് ആഷിക് പണം തട്ടിയത്. വിറ്റുവരവ് കണക്കുകൾ രേഖപ്പെടുത്തുന്നതിൽ …

നന്തിപുലത്തെ പെട്രോള്‍ പമ്പില്‍ നിന്ന് 98 ലക്ഷം തട്ടി: മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍ Read More »

കടലശ്ശേരി കൊലപാതക കേസ്: കൊച്ചുമകൻ ഗോകുലിന് ജീവപര്യന്തം തടവും 4 ലക്ഷം പിഴയും

കടലശ്ശേരിയിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ കൊച്ചുമകന് ജീവപര്യന്തം തടവ്. തറവാട് വീട്ടിൽ തനിച്ച് താമസിച്ചിരുന്ന കൗസല്യയെ കൊലപ്പെടുത്തിയ കേസിൽ കൊച്ചുമകൻ ഗോകുലിനെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ പന്ത്രണ്ട് വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ കോടതി വിധിച്ചു. രണ്ട് വർഷം മുൻപ് കേരളത്തെ നടുക്കിയ ക്രൂരമായ കൊലപാതകത്തിലാണ് ഇപ്പോൾ നീതി നടപ്പായിരിക്കുന്നത്. 2022 ഫെബ്രുവരി 25-നായിരുന്നു കേസിനാസ്പദമായ സംഭവം. കടലശ്ശേരി ഊമ്മൻപിള്ളി വീട്ടിൽ കൗസല്യ …

കടലശ്ശേരി കൊലപാതക കേസ്: കൊച്ചുമകൻ ഗോകുലിന് ജീവപര്യന്തം തടവും 4 ലക്ഷം പിഴയും Read More »

കുളത്തിലെ വലയിൽ കാൽ കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കുളിക്കുന്നതിനിടെ കുളത്തിലെ വലയിൽ കാൽ കുടുങ്ങി വിദ്യാർത്ഥി മുങ്ങി മരിച്ചു. കല്ലേറ്റുംകര നിപ്മറിലെ ഒന്നാം വർഷ ബി.പി.ഒ വിദ്യാർത്ഥി എം.എസ് അച്ചു ആണ് മരിച്ചത്. ആളൂർ വല്ലക്കുന്നിലെ ചെമ്മീൻ ചാലിന് സമീപമുള്ള കുളത്തിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. നിപ്മറിലെ ബാച്ചിലർ ഓഫ് പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഒന്നാം വർഷ വിദ്യാർത്ഥിയായ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അച്ചുവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വാടക വീടെടുത്ത് താമസിക്കുകയായിരുന്നു ഇയാൾ. വെള്ളിയാഴ്ച രാത്രി ഏഴരയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്. …

കുളത്തിലെ വലയിൽ കാൽ കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം Read More »

ആൽജോയുടെ ജീവനെടുത്ത വീട്ടിൽ വീണ്ടും പാമ്പുകൾ; തറയിളക്കി പരിശോധന, ഭീതി ഒഴിയാതെ കുടുംബം

സഹോദരങ്ങളായ കുട്ടികൾക്ക് പാമ്പുകടിയേറ്റ കോടാലി കടമ്പോട്ടെ വീട്ടിൽ തുടരെ തുടരെ പാമ്പുകളെ കാണുന്ന പശ്ചാത്തലത്തിൽ വനംവകുപ്പും സർപ്പ ടീമും വൻ പരിശോധന നടത്തി. കിടപ്പുമുറിയിലെ ടോയ്‌ലറ്റിന്റെ ഡ്രൈനേജ് പൈപ്പ് വഴിയാകാം പാമ്പുകൾ അകത്തെത്തുന്നത് എന്ന നിഗമനത്തിൽ തറയും ടൈലുകളും ഇളക്കി പരിശോധിച്ചെങ്കിലും പാമ്പുകളെ കണ്ടെത്താനായില്ല. കടമ്പോട് കാവുങ്ങൽ സിൽജോയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയാണ് ദുരന്തമുണ്ടായത്. പാമ്പുകടിയേറ്റ എട്ടു വയസ്സുകാരൻ ആൽജോ മരിക്കുകയും പത്തു വയസ്സുകാരൻ അനോഷ് ചികിത്സയിലാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ വ്യാഴാഴ്ച വൈകീട്ടും രാത്രിയുമായി വീട്ടിൽ …

ആൽജോയുടെ ജീവനെടുത്ത വീട്ടിൽ വീണ്ടും പാമ്പുകൾ; തറയിളക്കി പരിശോധന, ഭീതി ഒഴിയാതെ കുടുംബം Read More »

വിടവാങ്ങിയത് തിരുവമ്പാടിയുടെ വിശ്വസ്തൻ; സതീശൻ അന്തരിച്ചു

മുണ്ടത്തിക്കോട്ടെ പടക്കനിർമ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വിഭാഗം വെടിക്കെട്ട് ലൈസൻസി സതീശൻ മരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. മുണ്ടത്തിക്കോട്ടെ സ്ഫോടനത്തിൽ 90 ശതമാനത്തിലേറെ പൊള്ളലേറ്റ സതീശനെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് വെടിക്കെട്ട് രംഗത്ത് ഏറെ സജീവമായിരുന്ന വ്യക്തിത്വമായിരുന്നു …

വിടവാങ്ങിയത് തിരുവമ്പാടിയുടെ വിശ്വസ്തൻ; സതീശൻ അന്തരിച്ചു Read More »

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഒരു കിലോമീറ്റർ അകലെനിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തി; തെരച്ചിലിന് കെഡാവർ നായ്ക്കളും മൊബൈൽ ഡിഎൻഎ യൂണിറ്റും

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം നടന്ന സ്ഥലത്ത് തുടരുന്ന പരിശോധനയിൽ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. വെടിക്കെട്ട് പുരയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ നിന്നാണ് കൈയ്യുടെ ഭാഗങ്ങൾ കണ്ടെടുത്തത്. അപകട സ്ഥലത്തുനിന്നും തെരുവുനായ്ക്കൾ കടിച്ചു കൊണ്ടിട്ടതാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. ഇതിനുപുറമെ, സമീപത്തെ പാടശേഖരങ്ങളിൽ നടത്തിയ തെരച്ചിലിലും രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. തെരച്ചിൽ ഊർജ്ജിതം: ദുരന്തഭൂമിയിലും പരിസരപ്രദേശങ്ങളിലും തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. പ്രത്യേക പരിശീലനം ലഭിച്ച കെഡാവർ നായ്ക്കളെ ഉപയോഗിച്ചാണ് മൃതദേഹ അവശിഷ്ടങ്ങൾക്കായി തിരയുന്നത്. 10 …

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഒരു കിലോമീറ്റർ അകലെനിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തി; തെരച്ചിലിന് കെഡാവർ നായ്ക്കളും മൊബൈൽ ഡിഎൻഎ യൂണിറ്റും Read More »

കുതിരാനിൽ വനംവകുപ്പിന്റെ ‘പാമ്പ് വിടൽ’; പ്രതിഷേധവുമായി നാട്ടുകാർ; വനംവകുപ്പ് വാഹനം തടഞ്ഞു

കുതിരാൻ: കുതിരാൻ മേഖലയിൽ ജനവാസ കേന്ദ്രങ്ങൾക്ക് സമീപം വനംവകുപ്പ് പാമ്പുകളെ തുറന്നുവിടുന്നതായി പരാതി. വനംവകുപ്പിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാർ ഇന്നലെ വനംവകുപ്പിന്റെ വാഹനം തടഞ്ഞു. വിവിധയിടങ്ങളിൽ നിന്ന് പിടികൂടുന്ന പാമ്പുകളെ കുതിരാൻ ക്ഷേത്ര പരിസരത്തും ജനവാസ മേഖലയോട് ചേർന്ന വനമേഖലയിലും ഉപേക്ഷിക്കുന്നു എന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. പ്രതിഷേധത്തിന് കാരണമായ സംഭവം: കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു വീട്ടിലെ ശുചിമുറിയിൽ വെച്ച് രണ്ടര വയസ്സുള്ള കുഞ്ഞിന് പാമ്പുകടിയേറ്റതോടെയാണ് നാട്ടുകാരുടെ ഭയവും പ്രതിഷേധവും ശക്തമായത്. അതിമാരകമായ …

കുതിരാനിൽ വനംവകുപ്പിന്റെ ‘പാമ്പ് വിടൽ’; പ്രതിഷേധവുമായി നാട്ടുകാർ; വനംവകുപ്പ് വാഹനം തടഞ്ഞു Read More »

തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല; മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരനഗരിയിൽ ആചാരങ്ങൾ മാത്രം

തൃശൂരിന്റെ ആകാശത്ത് വർണ്ണവിസ്മയം തീർക്കുന്ന വെടിക്കെട്ട് ഇത്തവണ ഉണ്ടാകില്ല. മുണ്ടത്തിക്കോട് ഉണ്ടായ ദാരുണമായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക തീരുമാനം. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സർക്കാർ പ്രതിനിധികൾ, ദേവസ്വം ഭാരവാഹികൾ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കാൻ ധാരണയായത്. നേരത്തെ, തിരുവമ്പാടി ദേവസ്വം വെടിക്കെട്ടിൽ നിന്ന് പിന്മാറുമെന്ന് അറിയിച്ചിരുന്നു. എന്നാൽ സാമ്പിൾ വെടിക്കെട്ട് മാത്രം ഒഴിവാക്കി പ്രധാന വെടിക്കെട്ട് നടത്താമെന്ന നിലപാടിലായിരുന്നു പാറമേക്കാവ്. എന്നാൽ ദുരന്തബാധിതരോടുള്ള ഐക്യദാർഢ്യം കണക്കിലെടുത്ത് സർക്കാർ നിലപാട് കടുപ്പിച്ചതോടെ …

തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല; മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരനഗരിയിൽ ആചാരങ്ങൾ മാത്രം Read More »

മുണ്ടത്തിക്കോട് ദുരന്തം: മരണസംഖ്യ 14 ആയി; കാരണം ചൂടല്ലെന്ന് ‘പെസോ’

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 14 ആയി ഉയർന്നു. കനത്ത ചൂടല്ല അപകടകാരണമെന്നാണ് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ (PESO) പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ പരിശോധന പൂർത്തിയായിട്ടുണ്ട്. അന്വേഷണവും കണ്ടെത്തലുകളും: മരണസംഖ്യയും ചികിത്സയും: ദുരന്തത്തിന്റെ ആഘാതം വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. തിരിച്ചറിയൽ നടപടികൾ: മരിച്ചവരിൽ ഇതുവരെ എട്ടുപേരുടെ വിവരങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ബാക്കിയുള്ളവരെ തിരിച്ചറിയുന്നതിനായുള്ള ഡിഎൻഎ പരിശോധനയുൾപ്പെടെയുള്ള ശാസ്ത്രീയ നടപടികൾ പുരോഗമിക്കുകയാണ്. മുണ്ടത്തിക്കോട് ദുരന്തം കേരളത്തെ വീണ്ടും വെടിക്കെട്ട് സുരക്ഷയെക്കുറിച്ച് …

മുണ്ടത്തിക്കോട് ദുരന്തം: മരണസംഖ്യ 14 ആയി; കാരണം ചൂടല്ലെന്ന് ‘പെസോ’ Read More »