nctv news pudukkad

ദേശീയപാതയില്‍ 3 വാഹനങ്ങളിലേക്ക് ചരക്ക്‌ലോറി ഇടിച്ചുകയറി

ദേശീയപാതയിലെ മരത്താക്കര കുഞ്ഞനംപാറ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന 3 വാഹനങ്ങളുടെ പുറകിലേക്ക് ചരക്ക്‌ലോറി ഇടിച്ചുകയറി അപകടം. ചരക്കുലോറിയുടെ ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.

എറണാകുളം ഭാഗത്തേക്കുള്ള സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറി, അതിനു പിറകിലായി ഉണ്ടായിരുന്ന കാറും ചരക്ക് ലോറിയും ആണ് അപകടത്തില്‍പ്പെട്ടത്. സിഗ്നല്‍ കാത്തുകിടക്കുകയായിരുന്ന ഈ വാഹനങ്ങളുടെ പിറകില്‍ മറ്റൊരു ചരക്ക് ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു.

അപകടത്തില്‍ രണ്ട് ലോറികള്‍ക്കിടയില്‍പ്പെട്ട കാറിലെ യാത്രക്കാര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കാറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും തകര്‍ന്നു. ഏറ്റവും പിറകില്‍ ഇടിച്ചുകയറിയ ചരക്ക് ലോറിയുടെ മുന്‍ഭാഗവും തകര്‍ന്നു.

Leave a Comment

Your email address will not be published. Required fields are marked *