സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിക്കച്ചവടം നടത്തുന്നതും കുട്ടികള്‍ ലഹരിവലയില്‍പ്പെടുന്നതും പൂര്‍ണമായും തടയുന്നതിനായി വിദ്യാലയങ്ങളുടെ പരിസരങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പൊതുപ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ നിവേദനം നല്‍കി.
ലഹരിവേട്ടയ്ക്ക് ‘തൂഫാന്‍’ പദ്ധതിയുമായി പൊലീസിറങ്ങുമ്പോള്‍ ജില്ലയില്‍നിന്നു പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്. 2025 ഏപ്രില്‍ മുതല്‍ 2026 മേയ് വരെ കേസുകള്‍ 1008 ആയി ഉയര്‍ന്നു. ഇത് മുന്‍വര്‍ഷത്തെക്കാള്‍ ഏകദേശം ഇരട്ടിയാണ്. 944 പേര്‍ അറസ്റ്റിലുമായി. പിടിയിലാവുന്ന സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെ എണ്ണവും കൂടുകയാണ്.
മയക്കുമരുന്ന് വില്‍ക്കുന്ന കടകള്‍ കണ്ടെത്തി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുക, സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ സിഗരറ്റോ മറ്റ് ലഹരി ഉത്പന്നങ്ങളോ വില്‍ക്കുന്നില്ല എന്ന് ഉറപ്പാക്കുകയും വേണമെന്നും സുരേഷ് ചെമ്മനാടന്‍ ആവശ്യപ്പെട്ടു. രാവിലെ 9 മുതല്‍ 10. 30 വരെയും വൈകീട്ട് മൂന്നു മുതല്‍ നാലര വരെയും സ്‌കൂള്‍ പരിസരങ്ങളില്‍ ഹോം ഗാര്‍ഡിനെയോ പൊലീസിനെയോ നിയോഗിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടത്. വിഷയത്തില്‍ അടിയന്തരമായി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഉറപ്പു നല്‍കിയതായും സുരേഷ് ചെമ്മനാടന്‍ അറിയിച്ചു.






