nctv news pudukkad

പി.എസ്‌.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

പി.എസ്‌.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. 18 അധ്യാപക തസ്തികയിലെ ലിസ്റ്റ് നീട്ടുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. 6 മാസത്തേക്കാണ് കാലാവധി നീട്ടുക. മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്‍.

2026 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ഉള്ള കാലത്തു കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട്, മൂന്ന് പുതിയ എന്‍ഡിപിഎസ് കോടതികള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേരി, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലായിരിക്കും കോടതികള്‍ ആരംഭിക്കുക.

Leave a Comment

Your email address will not be published. Required fields are marked *