പറപ്പൂക്കരയില്‍ തെരുവുനായ ശല്യം രൂക്ഷം
കഴിഞ്ഞദിവസം 3 പേര്‍ക്ക് കൂടി കടിയേറ്റു.പറപ്പൂക്കര പള്ളി സ്റ്റോപ്പിലും ആശുപത്രി പരിസരത്തുമാണ് തെരുവുനായ ഭീതി വിതച്ചത്. പ്രദേശത്തുള്ള മെഡിക്കല്‍ഷോപ്പിലേക്ക് പോകുംവഴി പറപ്പൂക്കര സ്വദേശി ഇളയത് മുരളിയെയാണ് തെരുവുനായ ആക്രമിച്ചത്. കലങ്കോട് വേണുവിനും ജോയല്‍ സ്റ്റോഴ്സ് ഉടമ ജിബിയുടെ മകന് ജോയലിനും കടിയേറ്റു. ഇളയത് മുരളിയെ ജോയല്‍ സ്റ്റോഴ്സ് ഉടമ ജിബി, നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനിടയിലായിരുന്നു കടയിലേക്ക് പാഞ്ഞുകയറി കടയുടമയുടെ 14 വയസുകാരനായ മകനെ നായ കടിച്ചത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രദേശത്ത് ഏറെ നേരം തെരുവുനായ നിലയുറപ്പിച്ചു. …