nctv news pudukkad

nctv news logo
nctv news logo

Local News

konjan kadavu

പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂരില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കോഞ്ചാന്‍ കടവിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ നിര്‍വഹിച്ചു 

പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനിത മനോജ്, ബ്ലോക്ക് അംഗം കവിത സുനില്‍, പഞ്ചായത്തംഗം കെ.കെ. രാജന്‍, സനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2022-23  ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിര്‍മാണം. പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡിലെ കോഞ്ചാന്‍ കടവ് ചെങ്ങാന്തുരുത്തി ക്ഷേത്രക്കടവ് …

പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂരില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കോഞ്ചാന്‍ കടവിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ നിര്‍വഹിച്ചു  Read More »

PALAPILLI

പാലപ്പിള്ളിയില്‍ കാട്ടാനയിറങ്ങി

പാലപ്പിള്ളി ചീനിക്കുന്ന് ഖിള്‌റ് ജുമാമസ്ജിദിന് സമീപം കാട്ടാനയിറങ്ങി. 3 വൈദ്യുത പോസ്റ്റുകള്‍ ആന തകര്‍ത്തു. ഖബര്‍സ്ഥാനിലും നാശനഷ്ടങ്ങള്‍.

TRIKUR SCHOOL

തൃക്കൂര്‍ എല്‍പി സ്‌കൂള്‍ മറ്റൊരു മികവിന്റെ കേന്ദ്രം കൂടിയാകുന്നു

ഒരു കോടി രൂപ ചിലവില്‍ 5 ക്ലാസ്സ് മുറികള്‍ അടങ്ങുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി കെ.കെ രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഏപ്രില്‍ അവസാനത്തോടെ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എംഎല്‍എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ബാക്കി വരുന്ന ക്ലാസ്സ് മുറികള്‍ക്കും ഓഫീസ് റൂം, ഗാര്‍ഡന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവക്കായി എംഎല്‍എയുടെ ആസ്തി വികസനം ഫണ്ടില്‍ നിന്നും പൈസ വകയിരുത്താമെന്ന് എംഎല്‍എ യോഗത്തില്‍ അറിയിച്ചു.

JAL JEEVAN MISSION

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ ജലജീവന്‍ മിഷന്റെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് തുടക്കമായി

മുളങ്ങ് സെന്ററില്‍ നടന്ന പരിപാടിയില്‍ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ് അധ്യക്ഷത വഹിച്ചു. 73 കോടി രൂപയാണ് നിര്‍മാണത്തിനായി മാറ്റി വെച്ചിട്ടുള്ളത്.

water tank distribution

പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി വിഭാഗക്കാര്‍ക്ക് നല്‍കുന്ന വാട്ടര്‍ ടാങ്കിന്റെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു

വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്തംഗങ്ങളായ സി.സി. സോമന്‍, ഷാജു കാളിയേങ്കര, രതി ബാബു, ആന്‍സി ജോബി, സുമ ഷാജു, രശ്മി ശ്രീഷോബ്, പ്രീതി ബാലകൃഷ്ണന്‍, ഹിമ ദാസന്‍ , ഫിലോമിന ഫ്രാന്‍സീസ്, സി.പി. സജീവന്‍, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

polima alagappa

 പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

ദേവി കുടുംബശ്രീ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന വിളവെടുപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു. പഞ്ചായത്തംഗം വി.കെ. വിനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കുടുംബശ്രീ മുന്‍ ചെയര്‍പേഴ്‌സണ്‍ ഓമന തങ്കപ്പന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സന്ധ്യ, രജനി കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

patheyam

വിശക്കുന്ന വയറിന് പൊതി ചോറുനല്‍കി കോടാലി സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ കുട്ടികള്‍ മാതൃകയാവുന്നു

സ്‌കൂളില്‍ ആരംഭിച്ച പാഥേയം പദ്ധതി മുഖേനയാണ് കുട്ടികള്‍ പൊതിച്ചോറു വിതരണം നടത്തുന്നത്. ഓരോ ദിവസവും ക്ലാസുകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികള്‍ വീട്ടില്‍ നിന്ന് പൊതി ചോറ് കൊണ്ടുവന്ന് സ്‌കൂളിനു മുന്‍വശത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ സുരക്ഷിതമായി കൊണ്ടുവെക്കുന്നതാണ് പദ്ധതി. വിശക്കുന്ന ആര്‍ക്കും ഇതില്‍ നിന്ന്  പൊതിച്ചോര്‍ എടുത്ത് കഴിക്കാം. പാഥേയം പദ്ധതിയുടെ ഉദ്ഘാടനം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിച്ചു.  പിടിഎ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അദ്ധ്യക്ഷനായി. പഞ്ചായത്തംഗം കെ.എസ്. സൂരജ്, എംപിടിഎ പ്രസിഡന്റ് സവിത …

വിശക്കുന്ന വയറിന് പൊതി ചോറുനല്‍കി കോടാലി സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ കുട്ടികള്‍ മാതൃകയാവുന്നു Read More »

matathur panchayath farming

മറ്റത്തൂര്‍ കൃഷിഭവനു കീഴിലെ മാങ്കുറ്റിപ്പാടം പാടശേഖരത്ത്  വര്‍ഷങ്ങളായി തരിശുകിടന്ന ഏഴേക്കര്‍ തരിശുനിലത്തില്‍ പുഞ്ചകൃഷിക്ക് തുടക്കമായി

ഏഴുവര്‍ഷത്തോളം കൃഷി ചെയ്യാതെ പുല്ലുമൂടി കിടന്ന നിലം ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു കീഴില്‍ രൂപവല്‍ക്കരിച്ച ജനമിത്ര ലേബര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് തരിശുനീക്കി കൃഷിയോഗ്യമാക്കി നല്‍കിയത്. 1080 തൊഴില്‍ ദിനങ്ങള്‍ കൊണ്ടാണ് തൊഴിലുറപ്പു തൊഴിലാളികള്‍ നിലമൊരുക്കിയത്. മാങ്കുറ്റിപ്പാടം പാടശേഖര സമിതിയുടെ ടില്ലറും ഇതിനായി ഉപയോഗപ്പെടുത്തി. മനുരത്‌ന വിത്തുപയോഗിച്ചാണ് ഇവിടെ പുഞ്ചകൃഷിയിറക്കുന്നത്. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി വിത്ത് വിതച്ച് കൃഷിക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് അംഗം ശിവരാമന്‍ പോതിയില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.ആര്‍. ഔസേഫ്, …

മറ്റത്തൂര്‍ കൃഷിഭവനു കീഴിലെ മാങ്കുറ്റിപ്പാടം പാടശേഖരത്ത്  വര്‍ഷങ്ങളായി തരിശുകിടന്ന ഏഴേക്കര്‍ തരിശുനിലത്തില്‍ പുഞ്ചകൃഷിക്ക് തുടക്കമായി Read More »

chimmini dam

ചിമ്മിനി ഡാം മേഖലയില്‍ പറമ്പിക്കുളം മോഡല്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വനം മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നല്‍കി

ഫെബ്രുവരി 22ന് മന്ത്രിയുടെ ചേമ്പറില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമായി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ടൂറിസ്റ്റുകള്‍ക്ക് നിയന്ത്രിതമായി താമസവും ഭക്ഷണവും ട്രക്കിങ്ങും കൊട്ടവഞ്ചി യാത്രയും ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത് എന്ന് എംഎല്‍എ അറിയിച്ചു. ജലവിഭവം, ടൂറിസം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി ചിമ്മിനി ഇക്കോ ടൂറിസം പദ്ധതി, പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. 5 കോടി രൂപയാണ് …

ചിമ്മിനി ഡാം മേഖലയില്‍ പറമ്പിക്കുളം മോഡല്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വനം മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നല്‍കി Read More »

poxso-case

 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിന തടവും 1,25000 പിഴയും ശിക്ഷ വിധിച്ചു

 ചെങ്ങാലൂര്‍ കോമത്തുകാട്ടില്‍ ഹിരണിനെയാണ് തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. തൃശൂര്‍  ഫാസ്റ്റ്  ട്രാക്ക്  സ്‌പെഷ്യല്‍  പോക്‌സോ ജഡ്ജ്  ബിന്ദു  സുധാകരനാണ് ശിക്ഷ വിധിച്ചത്.

st xaviers pudukad

 പുതുക്കാട് സെന്റ് സേവിയേഴ്‌സ് കോണ്‍വെന്റ് യുപി സ്‌കൂളിന്റെ 94-ാ  മത് വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും സംഘടിപ്പിച്ചു

പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സെബി കൊടിയന്‍ അധ്യക്ഷത വഹിച്ചു. പുതുക്കാട് ഫൊറോന വികാരി  ഫാദര്‍ ജോണ്‍സണ്‍ ചാലിശ്ശേരി എല്‍എസ്എസ്, യുഎസ്എസ് പ്രതിഭകള്‍ക്കുള്ള  പുരസ്‌കാരം നല്‍കി. പൂര്‍വ്വ വിദ്യാര്‍ത്ഥിയും നവ വൈദികനുമായ ഫാദര്‍ സെബിന്‍ ചോനേടത്തിനെ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ക്രിസ്റ്റിന്‍ ജോസ് ആദരിച്ചു. മുന്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സംഗീത വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. കൊടകര ബിആര്‍സി ബിപിസി വി.ബി. സിന്ധു, ഒഎസ്എ പ്രസിഡന്റ് ജോസ് തെക്കിനിയത്ത്, …

 പുതുക്കാട് സെന്റ് സേവിയേഴ്‌സ് കോണ്‍വെന്റ് യുപി സ്‌കൂളിന്റെ 94-ാ  മത് വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും സംഘടിപ്പിച്ചു Read More »

trikur sangeethothsavam

തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തില്‍ സംഗീതോത്സവം അരങ്ങേറി

 നൂറില്‍പരം സംഗീതജ്ഞര്‍ സംഗീതാര്‍ച്ചനയില്‍ പങ്കെടുത്തു. സജില്‍ പുതുക്കാടിന്റെ നേതൃത്വത്തിലായിരുന്നു സംഗീതോത്സവം അരങ്ങേറിയത്. പഞ്ചരത്‌നകീര്‍ത്താനാലാപനവും നടത്തി. വൈകീട്ട് പാതിരാകുന്നത്ത് രുദ്രന്റെ നേതൃത്വത്തില്‍ സര്‍പ്പബലി നടത്തി. പ്രസിഡന്റ് സുരേഷ് നെല്ലിശേരി, സെക്രട്ടറി മണികണ്ഠന്‍ തൊട്ടിപറമ്പില്‍, കണ്‍വീനര്‍ സുനില്‍കുമാര്‍ തെക്കൂട്ട്, സജീവന്‍ പണിയ്ക്കപറമ്പില്‍, എ.എം. സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വ്യാഴാഴ്ച വൈകീട്ട് ക്ഷേത്രക്ഷേമസമിതി ഹാളില്‍ ചമയപ്രദര്‍ശനം നടക്കും. വെള്ളിയാഴ്ചയാണ് വേല മഹോത്സവം നടക്കുന്നത്. ഉത്സവദിനത്തില്‍ രാവിലെ 9.30 മുതല്‍ 11.30 വരെ ശീവേലി എഴുന്നെള്ളിപ്പ് തൃക്കൂര്‍ രാജന്‍ മാരാരുടെ നേതൃത്വത്തിലുള്ള …

തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തില്‍ സംഗീതോത്സവം അരങ്ങേറി Read More »

fire force searching

ഉത്സവപെരുന്നാള്‍ ആഘോഷങ്ങളുടെ സീസണ്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ വെടിമരുന്നു നിര്‍മാണ കേന്ദ്രങ്ങളില്‍ ഫയര്‍ഫോഴ്‌സടക്കമുള്ളവരുടെ പരിശോധനകള്‍ കര്‍ശനമാക്കി

 വെടിമരുന്ന് നിര്‍മാണത്തിനും സംഭരണത്തിനുമുള്ള നിബന്ധനകളും നിര്‍ദേശങ്ങളും ഫയര്‍ഫോഴ്‌സിന്റെ ഫയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടിക്രമങ്ങളും കര്‍ശനമാക്കി അപകടങ്ങള്‍ ഒഴിവാക്കാനാണ് അധികൃതരുടെ തീരുമാനം. ജില്ല ഫയര്‍ ഓഫീസര്‍ ഇതു സംബന്ധിച്ച് അതാത് ഫയര്‍ സ്‌റ്റേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുണ്ടന്നൂര്‍ വെടിക്കോപ്പു നിര്‍മാണശാലയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിലെ വെടിമരുന്നു നിര്‍മാണ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുള്ളത്. പെസോയും പരിശോധനകള്‍ കൂടുതല്‍ കടുപ്പിച്ചിട്ടുണ്ട്. ലൈസന്‍സ് സംബന്ധിച്ചും വെടിമരുന്നുശാലയില്‍ സംഭരിച്ചിട്ടുള്ള വെടിമരുന്നിന്റെ അളവിനെക്കുറിച്ചും ഫയര്‍ പ്രൊട്ടക്ഷന്‍ മാന്വല്‍ പാലിക്കപ്പെടുന്നുണ്ടോ എന്നതും അപകടമുണ്ടായാല്‍ കൈക്കൊള്ളേണ്ട …

ഉത്സവപെരുന്നാള്‍ ആഘോഷങ്ങളുടെ സീസണ്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ വെടിമരുന്നു നിര്‍മാണ കേന്ദ്രങ്ങളില്‍ ഫയര്‍ഫോഴ്‌സടക്കമുള്ളവരുടെ പരിശോധനകള്‍ കര്‍ശനമാക്കി Read More »

velluikulangara temple

വെള്ളിക്കുളങ്ങര ഹിന്ദു സമാജം നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ കാവടി മഹോല്‍സവം ഈ മാസം 10, 11 തിയതികളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

 അഞ്ച് കാവടി സെറ്റുകള്‍ ആഘോഷത്തില്‍ പങ്കാളികളാകും. 10ന് വൈകീട്ട് 7ന് കുട്ടികളുടെ കലാപരിപാടികള്‍, മാരാംകോട് ശ്രീ ദുര്‍ഗ സംഘത്തിന്റെ ഓണക്കളിയും ഉണ്ടായിരിക്കുന്നതാണ്.  11-ാം തീയതി ഉച്ചയ്ക്ക് 1.30ന് വിവിധ ദേശങ്ങളുടെ കാവടിയും വൈകീട്ട് 7ന് ടൗണ്‍സെറ്റിന്റെ താലംവരവ്, 7.15 മുതല്‍ നിറമാല, ചുറ്റുവിളക്ക്, ദീപക്കാഴ്ച്ച, ആകാശ വിസ്മയം എന്നിവ ഉണ്ടാവും. ക്ഷേത്ര കമ്മറ്റി വൈസ് പ്രസിഡന്റ് സുകു ആനാമ്പലം, സെക്രട്ടറി കെ.ആര്‍. പ്രഭാകരന്‍, വിജയന്‍ കൈപ്പുഴ, റെജു കീഴ്പ്പിള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

kattana krishinashipichu

കന്നാറ്റുപ്പാടം ഓത്തനാട്ടില്‍ കാട്ടാനശല്യം രൂക്ഷം

പ്രദേശത്ത് കാട്ടാനകള്‍ കൃഷിയും കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. ഞായറാഴ്ച പുളിക്ക ഭാസ്‌കരന്‍, ഇബ്രാഹിം മാമ്പ്ര എന്നിവരുടെ കൃഷികള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചു. 100 ലധികം വാഴകളും ആനകള്‍ നശിപ്പിച്ചു. കാട്ടാനക്കൂട്ടത്തിന്റെ ശല്യം കൂടിയതോടെ പ്രദേശത്തെ പറമ്പുകളില്‍ കാര്‍ഷികവിളകള്‍ നട്ടുപിടിപ്പിക്കാനോ കൃഷി ചെയ്യാനോ സാധിക്കാത്ത അവസ്ഥയിലാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. അധികൃതര്‍ ഉടന്‍ പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

congress amballur

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടേത് ജനദ്രോഹ ബജറ്റുകളാണെന്നാരോപിച്ച് പുതുക്കാട് അളഗപ്പനഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂര്‍ എല്‍ഐസി ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി 

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. ജോസഫ് ടാജറ്റ്, ഡേവീസ് അക്കര, കെ. ഗോപാലകൃഷ്ണന്‍, ടി.എം. ചന്ദ്രന്‍ ,കല്ലൂര്‍ ബാബു, സെബി കൊടിയന്‍, കെ.എല്‍. ജോസ്, സോമന്‍ മുത്രത്തിക്കര, പ്രിന്‍സന്‍ തയ്യാലക്കല്‍, ഷാജു കാളിയേങ്കര, ജിമ്മി മഞ്ഞളി, ജെന്‍സന്‍ കണ്ണത്ത്, കെ.ജെ. ജോജു, ബിജു അമ്പഴക്കാടന്‍, പി.പി. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

kanakamala road

കനകമല കലേടം ക്ഷേത്രം റോഡരുകിലെ മരത്തില്‍ രൂപപ്പെട്ട ഭീമന്‍ തേനീച്ചക്കൂട് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ആക്രമണ ഭീഷണിയുയര്‍ത്തുന്നു 

 വലിയ ഇനത്തിലുള്ള കാട്ടുതേനീച്ചകളാണ് ഇവിടെ കൂടുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇതുവഴി പോയ യാത്രക്കാര്‍ക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. തേനീച്ചക്കൂട്ടില്‍ കാക്കകള്‍ വന്നു കൊത്തുമ്പോള്‍ ഈച്ചകള്‍ ഇളകി പരിസരത്തുള്ളവരെ ആക്രമിക്കുകയാണ്. സമീപത്തെ വീടുകളിലേക്കും ഇവ പറന്നെത്തുന്നുണ്ട്്. വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ സഞ്ചരിക്കുന്ന റോഡരുകിലെ അപകട ഭീഷണി ഇല്ലാതാക്കാന്‍ അധികാരികള്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

pudukad church

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു 

 ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ജിമ്മി എടക്കളത്തൂര്‍ കാര്‍മ്മികനായി. ഫാ. ഡൊമനിക് തലക്കോടന്‍ തിരുനാള്‍ സന്ദേശം നല്‍കി. വൈകീട്ട് ഫാ. ആന്റണി അമ്മുത്തന്‍ കാര്‍മ്മികനായ വി. കുര്‍ബാനയും തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം നടത്തി. വികാരി ജോണ്‍സന്‍ ചാലിശേരി, അസി. വികാരിമാരായ ഫാ. ബെന്‍വിന്‍ തട്ടില്‍, ഫാ. സീജന്‍ ചക്കാലക്കല്‍, ഫാ. ജിന്റോ ചൂണ്ടല്‍, ജോണ്‍സണ്‍ പുളിക്കല്‍, ആന്റി കുന്നിക്കുരു, ജെയ്‌സണ്‍ തെക്കുപുറം, സി.കെ. ജോസഫ്, പോള്‍സണ്‍ മുള്ളക്കര, സണ്ണി തയ്യാലക്കല്‍, ഗ്ലാന്‍സണ്‍ ചൂണ്ടക്കാട്ടില്‍, ജോഷി പൊന്തോക്കന്‍, റോബസ് …

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു  Read More »

assumption church

വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ അമ്പ് തിരുനാള്‍ ആഘോഷിച്ചു

ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് സിറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോണ്‍ പേരാമംഗലം, ഫാ. ടിജോ കോരേത്ത് എന്നിവര്‍ സഹകാര്‍മ്മികരായി. വൈകീട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദിക്ഷിണം നടത്തി. തിങ്കളാഴ്ച്ച രാവിലെ 6 മണിക്ക് മരിച്ചവര്‍ക്കുള്ള റാസ കുര്‍ബാന ഒപ്പീസ് ശേഷം രാവിലെ പത്ത് മണിക്ക് ഇടവകയിലെ പ്രവാസികളുടെ സംഗമം തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്യും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വടന്നോള്‍ ഭാഗത്ത് …

വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ അമ്പ് തിരുനാള്‍ ആഘോഷിച്ചു Read More »

adaravu

സര്‍ക്കാര്‍ ജീവനക്കാരില്‍ സേവന തല്‍പരത ശക്തിപ്പെടേണ്ട കാലഘട്ടമാണ് ഇന്നുള്ളതെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു

സാധാരണ ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ മൂന്നര പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം വിരമിച്ച കെ.എന്‍. നാരായണന് ജന്മനാട്ടില്‍ നന്തിപുലം ഗ്രാമീണ വായനശാലയും പൗരാവലിയും സംയുക്തമായി നല്‍കിയ ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കെ.എന്‍. നാരായണനെ എംഎല്‍എ പൊന്നാട അണിയിച്ചുകൊണ്ട് ആദരിച്ചു.  ഉപഹാര സമര്‍പ്പണം എംഎല്‍എയും, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ പി.ആര്‍. കൃഷ്ണനും ചേര്‍ന്ന് നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.വി. രഘുനാഥ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ …

സര്‍ക്കാര്‍ ജീവനക്കാരില്‍ സേവന തല്‍പരത ശക്തിപ്പെടേണ്ട കാലഘട്ടമാണ് ഇന്നുള്ളതെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു Read More »