അഞ്ച് കാവടി സെറ്റുകള്‍ ആഘോഷത്തില്‍ പങ്കാളികളാകും. 10ന് വൈകീട്ട് 7ന് കുട്ടികളുടെ കലാപരിപാടികള്‍, മാരാംകോട് ശ്രീ ദുര്‍ഗ സംഘത്തിന്റെ ഓണക്കളിയും ഉണ്ടായിരിക്കുന്നതാണ്. 11-ാം തീയതി ഉച്ചയ്ക്ക് 1.30ന് വിവിധ ദേശങ്ങളുടെ കാവടിയും വൈകീട്ട് 7ന് ടൗണ്‍സെറ്റിന്റെ താലംവരവ്, 7.15 മുതല്‍ നിറമാല, ചുറ്റുവിളക്ക്, ദീപക്കാഴ്ച്ച, ആകാശ വിസ്മയം എന്നിവ ഉണ്ടാവും. ക്ഷേത്ര കമ്മറ്റി വൈസ് പ്രസിഡന്റ് സുകു ആനാമ്പലം, സെക്രട്ടറി കെ.ആര്‍. പ്രഭാകരന്‍, വിജയന്‍ കൈപ്പുഴ, റെജു കീഴ്പ്പിള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വെള്ളിക്കുളങ്ങര ഹിന്ദു സമാജം നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ കാവടി മഹോല്‍സവം ഈ മാസം 10, 11 തിയതികളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
