വെടിമരുന്ന് നിര്‍മാണത്തിനും സംഭരണത്തിനുമുള്ള നിബന്ധനകളും നിര്‍ദേശങ്ങളും ഫയര്‍ഫോഴ്‌സിന്റെ ഫയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടിക്രമങ്ങളും കര്‍ശനമാക്കി അപകടങ്ങള്‍ ഒഴിവാക്കാനാണ് അധികൃതരുടെ തീരുമാനം. ജില്ല ഫയര്‍ ഓഫീസര്‍ ഇതു സംബന്ധിച്ച് അതാത് ഫയര്‍ സ്‌റ്റേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുണ്ടന്നൂര്‍ വെടിക്കോപ്പു നിര്‍മാണശാലയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിലെ വെടിമരുന്നു നിര്‍മാണ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുള്ളത്. പെസോയും പരിശോധനകള്‍ കൂടുതല്‍ കടുപ്പിച്ചിട്ടുണ്ട്. ലൈസന്‍സ് സംബന്ധിച്ചും വെടിമരുന്നുശാലയില്‍ സംഭരിച്ചിട്ടുള്ള വെടിമരുന്നിന്റെ അളവിനെക്കുറിച്ചും ഫയര്‍ പ്രൊട്ടക്ഷന്‍ മാന്വല്‍ പാലിക്കപ്പെടുന്നുണ്ടോ എന്നതും അപകടമുണ്ടായാല്‍ കൈക്കൊള്ളേണ്ട സുരക്ഷ മാര്‍ഗങ്ങളെക്കുറിച്ചും ചട്ടങ്ങളും നിബന്ധനകളും പാലിക്കപ്പെടുന്നുണ്ടോ എന്നതുമെല്ലാം കര്‍ശനമായി പരിശോധിക്കുന്നുണ്ട്.
ഉത്സവപെരുന്നാള്‍ ആഘോഷങ്ങളുടെ സീസണ്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ വെടിമരുന്നു നിര്‍മാണ കേന്ദ്രങ്ങളില്‍ ഫയര്‍ഫോഴ്‌സടക്കമുള്ളവരുടെ പരിശോധനകള്‍ കര്‍ശനമാക്കി
