പ്രദേശത്ത് കാട്ടാനകള്‍ കൃഷിയും കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. ഞായറാഴ്ച പുളിക്ക ഭാസ്‌കരന്‍, ഇബ്രാഹിം മാമ്പ്ര എന്നിവരുടെ കൃഷികള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചു. 100 ലധികം വാഴകളും ആനകള്‍ നശിപ്പിച്ചു. കാട്ടാനക്കൂട്ടത്തിന്റെ ശല്യം കൂടിയതോടെ പ്രദേശത്തെ പറമ്പുകളില്‍ കാര്‍ഷികവിളകള്‍ നട്ടുപിടിപ്പിക്കാനോ കൃഷി ചെയ്യാനോ സാധിക്കാത്ത അവസ്ഥയിലാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. അധികൃതര്‍ ഉടന്‍ പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കന്നാറ്റുപ്പാടം ഓത്തനാട്ടില്‍ കാട്ടാനശല്യം രൂക്ഷം
