വലിയ ഇനത്തിലുള്ള കാട്ടുതേനീച്ചകളാണ് ഇവിടെ കൂടുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇതുവഴി പോയ യാത്രക്കാര്‍ക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. തേനീച്ചക്കൂട്ടില്‍ കാക്കകള്‍ വന്നു കൊത്തുമ്പോള്‍ ഈച്ചകള്‍ ഇളകി പരിസരത്തുള്ളവരെ ആക്രമിക്കുകയാണ്. സമീപത്തെ വീടുകളിലേക്കും ഇവ പറന്നെത്തുന്നുണ്ട്്. വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ സഞ്ചരിക്കുന്ന റോഡരുകിലെ അപകട ഭീഷണി ഇല്ലാതാക്കാന്‍ അധികാരികള്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കനകമല കലേടം ക്ഷേത്രം റോഡരുകിലെ മരത്തില്‍ രൂപപ്പെട്ട ഭീമന്‍ തേനീച്ചക്കൂട് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ആക്രമണ ഭീഷണിയുയര്‍ത്തുന്നു
