വരന്തരപ്പിള്ളി പൗണ്ടില്‍ വ്യാഴാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലില്‍ കനത്ത നാശനഷ്ടം
വരന്തരപ്പിള്ളി പൗണ്ടില്‍ വ്യാഴാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലില്‍ കനത്ത നാശനഷ്ടം. രണ്ടു വീടുകളിലാണ് നാശനഷ്ടം സംഭവിച്ചത്. ഗൃഹോപകരണങ്ങളും വയറിംഗ് സാമഗ്രികളും കത്തി നശിച്ചു. ചെമ്പന്‍ സുള്‍ഫീക്കറിന്റെ വീടിന്റെ തറ ഇടിഞ്ഞു. സ്വിച്ച് ബോര്‍ഡുകള്‍, എസി, മോട്ടോര്‍, ഇന്‍വെര്‍ട്ടര്‍, ഫാനുകള്‍ എന്നിവ കത്തി നശിച്ചു. പൂച്ചേരി ജയയുടെ വീട്ടിലെ ഫാനുകള്‍, ടിവി, സ്വിച്ച് ബോര്‍ഡുകള്‍ ടിവി സെറ്റ് ടോപ്പ് ബോക്സ് എന്നിവയും കത്തി നശിച്ചു. കഴിഞ്ഞദിവസവും സമാനരീതിയില്‍ ഇടിമിന്നലേറ്റ് വെട്ടിങ്ങപ്പാടം താര്യം കണ്ടത്തില്‍ ത്രേസ്യാമ്മയുടെ വീട്ടിലും നാശനഷ്ടമുണ്ടായി.
വരന്തരപ്പിള്ളി പൗണ്ടില്‍ വ്യാഴാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലില്‍ കനത്ത നാശനഷ്ടം Read More »



















