nctv news pudukkad

വരന്തരപ്പിള്ളി പഞ്ചായത്തിലെ കുഞ്ഞക്കര റോഡ് നവീകരിക്കുന്നു. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ

വരന്തരപ്പിള്ളി പഞ്ചായത്തിലെ കുഞ്ഞക്കര റോഡ് നവീകരിക്കുന്നു. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, വാര്‍ഡ് അംഗം പുഷ്പക്കാരന്‍ ഒറ്റാലി, ശ്രുതി രാഗേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ രോഹിത് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം.

Leave a Comment

Your email address will not be published. Required fields are marked *