സംഘം പ്രസിഡന്റ് പറപ്പൂക്കര സ്വദേശി നന്തിക്കര മുല്ലയ്ക്കല്‍ വീട്ടില്‍ ജയലാലിനെയാണ് നിക്ഷേപകരുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. നിക്ഷേപകരില്‍ നിന്ന് പണം തട്ടി ഒളിവില്‍ പോയ ഇയാള്‍ക്കെതിരെ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് പുതുക്കാട് പൊലീസ് ജയലാലിനെ കഴിഞ്ഞ 19 ന് അറസ്റ്റ് ചെയ്തിരുന്നു. പറപ്പൂക്കര സ്വദേശികളായ പ്രസന്നകുമാര്‍, ജോസ് എന്നിവരുടെ പരാതിയില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. നന്തിക്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘത്തിലെ 300 ഓളം പേരില്‍ നിന്നായി 1.40 കോടി തട്ടിപ്പ് നടന്നതായി പറയുന്നു. നിക്ഷേപ തട്ടിപ്പിനെ തുടര്‍ന്ന് 2018 ലാണ് സംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചത്.പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും