nctv news pudukkad

nctv news logo
nctv news logo

പുതുക്കാട് റെയില്‍വേ ഗേറ്റിന് മുന്നില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇരുചക്രവാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം

PUDUKAD ACCIDENT

വ്യാഴാഴ്ച രാവിലെ 8 മണിക്കായിരുന്നു സംഭവം. ഗേറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസ് ബ്രേക്ക് നഷ്ടപ്പെട്ട് പുറകിലേക്ക് ഇറങ്ങി 5 ഇരുചക്രവാഹനങ്ങളിലേക്ക് കയറിയിറങ്ങിയാണ് അപകടം ഉണ്ടായത്. ഗേറ്റ് തുറക്കാനായി കാത്തുകിടന്നിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ബസ് വരുന്നത് കണ്ട ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്നും ചാടിയിറങ്ങിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഇരുചക്രവാഹനങ്ങള്‍ ബസിനടിയില്‍പ്പെട്ടു. ഓടിയിറങ്ങിയ യാത്രക്കാരില്‍ 2 പേര്‍ക്ക് നിസാര പരുക്കേറ്റു. വാഹനങ്ങള്‍ ഭാഗികമായി തകര്‍ന്നു. ചേര്‍പ്പില്‍ നിന്നും പുതുക്കാടേക്ക് വരികയായിരുന്ന ശ്രീ വടക്കുനാഥന്‍ എന്ന ബസാണ് അപകടത്തിനിടയാക്കിയത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.

Leave a Comment

Your email address will not be published. Required fields are marked *