ടോള്‍ ഗേറ്റ് തുറന്നുവിട്ട് ടോള്‍ പിരിവ് നഷ്ടപ്പെടുത്തിയതിലും ഓട്ടോമാറ്റിക് ബാരിയറുകളും ക്യാമറകളും തകര്‍ത്തതിലുമാണ് നഷ്ടം. പൊതുമുതല്‍ നശിപ്പിച്ചതിന് ടോള്‍ കരാര്‍ കമ്പനിയുടെ പരാതിയില്‍ എംപിമാരായ ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ്, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, അനില്‍ അക്കര, ജോസഫ് ടാജറ്റ് തുടങ്ങി കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ പുതുക്കാട് പൊലീസ് കേസെടുത്തു.