മഹാനവമി ദിനത്തില്‍ ക്ഷേത്രങ്ങളില്‍ സരസ്വതീപൂജ, ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ എന്നിവ നടന്നു. നവരാത്രി പ്രമാണിച്ചു ക്ഷേത്രങ്ങളിലെ സരസ്വതീ മണ്ഡപത്തില്‍ വൈകിട്ടു സംഗീതാര്‍ച്ചനകളും മറ്റു കലാപരിപാടികളും ഒരുക്കിയിരുന്നു. വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കാനൊരുങ്ങുകയാണ് കുരുന്നുകള്‍. നാവിലും അരിയിലും ഹരിശ്രീ കുറിച്ച് ആചാര്യന്മാര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷര മധുരമേകും. ആരാധനയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഉത്സവ ദിനമാണ് വിജയദശമി. ചൊവ്വാഴ്ച രാവിലെ സരസ്വതി പൂജയ്ക്ക് ശേഷമാണ് പൂജയെടുപ്പ്. തുടര്‍ന്ന് വിദ്യാരംഭം നടക്കും. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും അക്ഷരോപാസനാ കേന്ദ്രങ്ങളിലും വിദ്യാരംഭത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ ദുര്‍ഗാഷ്ടമി ദിനത്തില്‍ പൂജ വെയ്പ് ചടങ്ങുകള്‍ നടത്തി. ക്ഷേത്രത്തില്‍ നടന്ന സര്‍വൈശ്വര്യ പൂജയ്ക്ക് ജയകുമാര്‍ വര്‍മ്മ നേതൃത്വം നല്‍കി. വിജയദശമി നാളില്‍ രാവിലെ 7.30ന് നന്തിപുലം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചന, തുടര്‍ന്ന് പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയും നടക്കും.