സമാപന സമ്മേളനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഓഫ് സ്‌റ്റേജ്, ഓണ്‍ സ്‌റ്റേജ്, സ്‌പോര്‍ട്‌സ്, ഗെയിംസ് വിഭാഗത്തിലായി 400 ല്‍ അധികം മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും കൈമാറി. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 418 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് സമാപന സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ത്രിതല ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ കെ.കെ. നിഖില്‍ എന്നിവര്‍ പങ്കെടുത്തു.