മറ്റത്തൂര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡിലുള്ള പൊതു ക്രിമിറ്റോറിയത്തോടു ചേര്‍ന്ന് എംസിഎഫ് സ്ഥാപിക്കാനുള്ള പഞ്ചായത്ത് തീരുമാനം ഉപേക്ഷിക്കണമെന്ന് മാങ്കുറ്റിപ്പാടത്ത് വിളിച്ചുചേര്‍ത്ത പ്രത്യേക ഗ്രാമസഭയില്‍ ആവശ്യമുയര്‍ന്നു
മാങ്കുറ്റിപ്പാടത്ത് നേരത്തെ നിലവിലുണ്ടായിരുന്ന പഞ്ചായത്ത് വക പൊതുശ്മശാനഭൂമിയിലാണ് ഈയിടെ ആധുനിക രീതിയിലുള്ള ക്രിമിറ്റോറിയം നിര്‍മിച്ചിട്ടുള്ളത്. നാല്‍പ്പതു സെന്റോളം വരുന്ന ശ്മശാനഭൂമിയുടെ 28 സെന്റ് ഉപയോഗപ്പെടുത്തിയാണ് ക്രിമറ്റോറിയം പണി കഴിച്ചിട്ടുള്ളത്. അവശേഷിക്കുന്ന സ്ഥലത്ത് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് ഹരിതകര്‍മസേന ശേഖരിക്കുന്ന അജൈവമാലിന്യം തരംതിരിക്കാനുള്ള എം.സി.എഫ്. സ്ഥാപിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പേ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനെതിരെ മാങ്കുറ്റിപ്പാടം വാര്‍ഡിലെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും തീരുമാനം പുനപരിശോധിക്കണമെന്ന് പഞ്ചായത്തധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് …