nctv news pudukkad

വരന്തരപ്പിള്ളി മുപ്ലിയം വില്ലേജുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കച്ചേരികടവ് പാലം അപ്രോച്ച് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

PUDUKAD- KACHERIKADAVU PALAM- KK RAMACHANDRAN MLA- NCTV NEWS- NCTV PUDUKAD- PUDUKAD NEWS

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. വരന്തരപ്പിള്ളി വൈസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അശോകന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹേമലത നന്ദകുമാര്‍, ഷീല ജോര്‍ജ്, വാര്‍ഡംഗങ്ങളായ വിജിത ശിവദാസന്‍, റഷീദ് വരിക്കോടന്‍, ശ്രുതി രാഗേഷ്, ബിന്ദു പ്രിയന്‍, സിപിഎം പ്രതിനിധി എന്‍.എം. സജീവന്‍, സിപിഐ പ്രതിനിധി ബിനോയ് ഞെരിഞാമ്പിള്ളി, ബിജെപി പ്രതിനിധി രാജ്കുമാര്‍ കടുംന്തയില്‍, കേരള കോണ്‍ഗ്രസ് പ്രതിനിധി ഔസേഫ് ചെരടായി, കേരള കോണ്‍ഗ്രസ് എം പ്രതിനിധി പത്രോസ് അമരത്തുഫറമ്പില്‍, ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പ്രതിനിധി അബ്കുട്ടി ഹാജി, തൃശൂര്‍ പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടീവ് എന്‍ജീനിയര്‍ നിമേഷ് പുഷ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. 164 ലക്ഷം രൂപയാണ് പാലത്തിന്റെ തുടര്‍ നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്. 150 മീറ്റര്‍ ബിഎം& ബിസി, സൈഡ് കെട്ട്, െ്രെഡനേജ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്കാണ് തുക അനുവദിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *