2022-23 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ ഇതി നായി നീക്കിവച്ചിരുന്നു. ഭൂമി തരം മാറ്റല്‍, സിവില്‍ സ്‌റ്റേഷനിലേക്കുള്ള റോഡിനായി സൗജന്യമായി ഭൂമി ലഭ്യമാക്കല്‍, മണ്ണ് പരിശോധന ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി, നേരത്തെ 2023 മാര്‍ച്ചില്‍ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. 3 നിലകളിലായി 29535 സ്‌ക്വെയര്‍ഫീറ്റ് വിസ്തൃതിയിലാണ് മിനി സിവില്‍ സ്‌റ്റേഷന്‍ കെട്ടിട സമൂച്ചയം നിര്‍മ്മിക്കുക. സബ് ട്രഷറി ഓഫീസ്, വില്ലേജ് ഓഫീസ്, എംഎല്‍എ ഓഫീസ്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ഇറിഗേഷന്‍ ഓഫീസ്, ടോയ്‌ലറ്റുകള്‍ എന്നിവ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്‌ലോറില്‍ 25 വാഹനങ്ങള്‍ക്കും യാര്‍ഡില്‍ 30 വാഹനങ്ങള്‍ക്കുമുള്ള വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കും. ലിഫ്റ്റ്‌സൗകര്യങ്ങളും മിനി സിവില്‍ സ്‌റ്റേഷന്‍ കെട്ടിട സമുച്ചയത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. 10 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ നല്‍കിയിട്ടുള്ളത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം നിര്‍മ്മാണം ആരംഭിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് എംഎല്‍എ വ്യക്തമാക്കി.//