ചടങ്ങില്‍ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. സി പി എം കൊടകര ഏരിയ കമ്മിറ്റി സെക്രട്ടറി പി.കെ. ശിവരാമന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കന്‍, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായി. പതിമൂന്നു ലക്ഷത്തി അയ്യായിരത്തി എഴുന്നൂറ് രൂപയുടെ ചെക്കുകളാണ് കൈമാറിയത്. വേലൂപ്പാടം ഗാലക്‌സി ക്ലബ്, 1,32,700 രൂപ. നന്തിക്കര വിന്‍കോസ്റ്റ് ഫിനാന്‍സ് 50,000, ചിറ്റിശ്ശേരി മോസ്‌കോ ക്ലബ് 50,000, പറപ്പൂക്കര തെക്കും പുറം, ഷീബ ആന്‍ഡ്രൂസ് 50,000, നെല്ലായി ദ്രോണാ ഡേ കെയര്‍ 30000, ആറാട്ടുപുഴ സ്വദേശിനി സുധ ബാലഗോപാല്‍ 30000, പന്തല്ലൂര്‍ കൊഴുപ്പിള്ളി, ശ്രീകല സന്തോഷ് 25000, നെല്ലായി സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് 25000, മണികണ്ഠന്‍ ഫാര്‍മ കോപ്‌സ് ഡ്രഗ്‌സ് 25000, മണ്ണംപേട്ട സി ഐ ടി യു, ഹെഡ് ലോഡ് കമ്മിറ്റി 10000, അളഗപ്പ പഞ്ചായത്ത് പച്ചളിപ്പുറം, തൊഴിലുറപ്പ് തൊഴിലാളികള്‍, 11000, നന്ദിപുലം സ്വദേശി കെ.ജി. പദ്മനാഭന്‍ 10000, നെല്ലായി സ്വദേശി ഗോപാലകൃഷ്ണന്‍, 10000, ഇന്ദിര സതീശന്‍ മാരാര്‍ 10000, ഷിജു മുത്രത്തിക്കര 10000, പുതുക്കാട് സ്വദേശി ആന്റു എംപി 6000 എന്നിവരുടെ ചെക്കുകളാണ് എംഎല്‍എ തഹസീല്‍ദാര്‍ക്കു കൈമാറിയത്.