കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി മുഖ്യാതിഥിയായി.
കൊടകര ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.കെ. സദാശിവന്‍, അളഗപ്പനഗര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍, ബ്ലോക്ക് അംഗം ടെസി വില്‍സണ്‍, പഞ്ചായത്ത് അംഗം ദിനില്‍ പാലപ്പറമ്പില്‍, കൊടകര ബിപിസി ടി.ആര്‍. അനൂപ്, പ്രിന്‍സിപ്പല്‍ എസ് കെ മധുനചന്ദ്രന്‍, പ്രധാനധ്യാപിക സിനി എം. കുര്യാക്കോസ്, പിടിഎ പ്രസിഡന്റ് എന്‍.എസ്. ശാലിനി, വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ കെ ശേഖരന്‍, ഒ.എസ്.എ പ്രസിഡന്റ് ടോണി സേവിയര്‍, കൊടകര ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രതീഷ്, കില പ്രതിനിധി വര്‍ഷ മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി കിഫ്ബി ഫണ്ട് ഒരുകോടി 30 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്.
അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
