പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് എന്‍.എച്ച്.എ.ഐ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. ടോള്‍ പിരിവു നാലാഴ്ചത്തേക്കു തടഞ്ഞ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് എന്‍.എച്ച്.എ.ഐ. യുടെ ആവശ്യം. ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് ദേശിയപാത അതോറിറ്റി വാദിച്ചു. 2.5 കിലോമീറ്റര്‍ കിലോമീറ്റര്‍ മാത്രമാണ് ഗതാഗതക്കുരുക്കെന്നും എന്‍.എച്ച്.എ.ഐ വിശദീകരിച്ചു. എന്നാല്‍ പണി പൂര്‍ത്തിയാകും മുമ്പ് ടോള്‍ പിരിച്ചല്ലോയെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് സഹ ജഡ്ജ് വിനോദ് ചന്ദ്രന് കാര്യങ്ങള്‍ നേരിട്ടറിയാമെന്നും പറഞ്ഞു. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ കടന്നുപോകുവാന്‍ സാധിക്കുന്നില്ലെന്നും യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ മാധ്യമ വാര്‍ത്തകളും പരാമര്‍ശം ഉണ്ടായി. കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈക്കോടതി ടോള്‍ പിരിവ് തടഞ്ഞ് ഇടക്കാല ഉത്തരവിട്ടത്. ഇടപ്പള്ളി മണ്ണുത്തി ദേശിയപാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. കോടതി ഉത്തരവിന് പിന്നാലെ, പാലിയേക്കര ടോള്‍ പ്ലാസയില്‍ സൗജന്യ ആംബുലന്‍സും റോഡ് അറ്റകുറ്റപ്പണിയും നിര്‍ത്തി കമ്പനി. ടോള്‍ പിരിക്കാത്ത പശ്ചാത്തലത്തിലാണ് സേവനങ്ങള്‍ നിര്‍ത്തിയത് എന്നാണ് ടോള്‍ കമ്പനിയുടെ നിലപാട്.
ടോള്‍ നല്‍കിയിട്ടും ദേശീയപാത അതോറിറ്റി സേവനങ്ങള്‍ നല്‍കുന്നില്ലെന്ന് സുപ്രീംകോടതി. റോഡിന്റെ അവസ്ഥ മോശം തന്നെയെന്ന് പറഞ്ഞ സുപ്രീംകോടതി സര്‍വീസ് റോഡുകളും മെച്ചപ്പെടുത്തിയില്ലെന്ന് വിമര്‍ശിച്ചു
