പഞ്ഞ മാസത്തിന് വിടനല്‍കി പുത്തന്‍ പ്രതീക്ഷകളുമായി വീണ്ടുമൊരു പൊന്നിന്‍ ചിങ്ങം കൂടി വന്നെത്തി. ഞാറ്റ്പാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈരടികള്‍ നിറയുന്ന ചിങ്ങം ഒന്ന് കര്‍ഷക ദിനമായും ആചരിക്കുന്നു. 22 ദിനം കൂടി കഴിഞ്ഞാല്‍ പൊന്നോണമെത്തും. ദാരിദ്ര്യത്തിന്റെയും കെടുതിയുടെയും പഞ്ഞക്കര്‍ക്കിടകത്തിന് വിട നല്‍കിയാണ് സമ്പല്‍സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ചിങ്ങം വന്നെത്തുന്നത്. പതിവ് പോലെ ഇത്തിരി ഗൃഹാതുരത, ഗ്രാമത്തിന്‍ മണം, മമത, ഒടുക്കമൊരു ദീര്‍ഘനിശ്വാസവും കൊണ്ട് തീര്‍ന്നുപോകേണ്ട ഒന്നല്ല ഇത്തവണത്തെ ചിങ്ങപ്പുലരി. പിറവി കൊണ്ടത് ഒരു നൂറ്റാണ്ട് കൂടിയാണ്.
മലയാളക്കരയുടെ തനതു കലണ്ടറായ കൊല്ലവര്‍ഷത്തില്‍ പുതിയ നൂറ്റാണ്ട് പിറക്കുകയാണ്. പതിമൂന്നാം നൂറ്റാണ്ടിലേക്കാണ് ഇനി മലയാളികള്‍. സെപ്റ്റംബര്‍ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാള്‍. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് തിരുവോണം. പൊന്നോണനാളില്‍ പൂവിളിയും പൂക്കുലകളുമായി നാട് നിറയും. തുമ്പയും തുളസിയും മുക്കുറ്റിയുമെല്ലാം തൊടിയില്‍ നിറയുന്ന സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതിരുകള്‍ പാടത്ത് വിളയുന്ന കാലം. മാനം തെളിയുന്നതിന്റെ തുടക്കം. കാലവും കാലാവസ്ഥയും മാറുന്നുവെങ്കിലും ഒരു പിടി നല്ല ഓര്‍മ്മകളുടെ മാസം കൂടിയാണ് ചിങ്ങം.
സമൃദ്ധിയുടേയും സ്‌നേഹത്തിന്റെയും ഉത്സവകാലത്തിന് തുടക്കമിട്ട് ചിങ്ങം ഒന്ന്
