കൊടകര ബ്ലോക്ക് പഞ്ചായത്ത്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്, മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റി, തൊഴിലുറപ്പ് പദ്ധതി, കൃഷി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ സഹകരണത്തോടുകൂടിയാണ് വിത്തിറക്കല്‍ സംഘടിപ്പിച്ചത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.പി. അഭിലാഷ്, തൊഴിലുറപ്പ് ഓവര്‍സിയര്‍ ശാന്തി ബാബു, സി.പി. അഭിലാഷ്, തൊഴിലുറപ്പ് മേറ്റുമാരായ ബിന്ദു സുരേന്ദ്രന്‍, ഷീജ സുരേഷ്, കര്‍ഷക ഗ്രൂപ്പ് പ്രസിഡന്റ് പി.എസ.് പ്രശാന്ത്, വാര്‍ഡ് അംഗം ജിഷ ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.