ഇത്തവണത്തെ ഗജദിന ആഘോഷങ്ങള്‍ ഒഴിവാക്കി കൂട്ടുകൊമ്പന്മാര്‍ എലിഫന്റ് വെല്‍ഫെയര്‍ ഫോറം 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് കൈമാറി. കൂട്ടുകൊമ്പന്മാര്‍ എലിഫെന്റ് വെല്‍ഫയര്‍ ഫോറം സംഘടനാ പ്രതിനിധികളായ പി.എസ്. ജിഷ്ണു, സുജിത് തിരിയാട്ട്, കെ.ബി. അഭിഷേക്, നന്ദകുമാര്‍ എടവന, അവിന്‍ കൃഷ്ണ, ആനഗവേഷകന്‍ മാര്‍ഷല്‍ സി. രാധാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. രണ്ടാം ഘട്ടമായി സംഘടന വയനാട്ടിലെ തന്നെ ആദിവാസി ഊരുകളിലെ ഇരുന്നൂറ്റിയമ്പത് കുടുംബങ്ങളിലേക്ക് സഹായം എത്തിക്കാനും പദ്ധതിയുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.