കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡേവീസ് ചെങ്ങിനിയാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.എല്‍. ജോയി അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ നടന്ന ബോധവത്കരണ സെമിനാര്‍ ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.എം. ജാദിര്‍ നയിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കെ. കരുണ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫിനാന്‍സ് ഓഫീസര്‍ ഫാ. ആന്റോ വട്ടോലി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. ജയകുമാര്‍, എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ രശ്മി രാജന്‍, സ്റ്റുഡന്റ് സെക്രട്ടറി ആര്യനന്ദ എന്നിവര്‍ സന്നിഹിതരായി.
കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ എന്‍എസ്എസ് യൂണിറ്റിന്റെയും ഐക്യുഎസിയുടെയും സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ശില്പശാല സംഘടിപ്പിച്ചു
