പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 17ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ദിനാചാരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്യും. കര്‍ഷകദിനത്തില്‍ വിതരണം ചെയ്യുന്ന അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ കര്‍ഷകരില്‍ നിന്ന് ക്ഷണിക്കുന്നു. മികച്ച ജൈവ കര്‍ഷകന്‍, മികച്ച വനിതാ കര്‍ഷക, മികച്ച കര്‍ഷക വിദ്യാര്‍ഥി, മികച്ച മുതിര്‍ന്ന/ കര്‍ഷകന്‍, മികച്ച എസ്‌സി/ എസ്ടി ഭാഗം കര്‍ഷകന്‍, മികച്ച നെല്‍ കര്‍ഷകന്‍, മികച്ച സമ്മിശ്ര കര്‍ഷകന്‍, മികച്ച പാടശേഖരസമിതി, മികച്ച കര്‍ഷക തൊഴിലാളി എന്നീ അവാര്‍ഡിനാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. അപേക്ഷകള്‍ ബുധനാഴ്ച വൈകീട്ട് 4നുള്ളില്‍ കൃഷിഭവനില്‍ സമര്‍പ്പിക്കേണ്ടതാണ്.