കടമ്പോട് ആനന്ദകലാ സമിതി വായനശാല പരിസരത്ത് നടന്ന പരിപാടി മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ്ബ് പ്രസിഡന്റ് പീയൂസ് സിറിയക് അധ്യക്ഷത വഹിച്ചു. അന്തര്‍ദ്ദേശീയ മാസ്‌റ്റേഴ്‌സ് മീറ്റില്‍ സ്വര്‍ണമെഡല്‍ നേടിയ ഉഷ മാണിയെ ചടങ്ങില്‍ ആദരിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, ഗ്രാമപഞ്ചായത്തംഗം സുമിത ഗിരി, വയോജന ക്ലബ് പഞ്ചായത്ത് തല സെക്രട്ടറി എ.കെ. രാജന്‍, വയോജന ക്ലബ് രക്ഷാധികാരി ഒ.പി. ജോണി, സെക്രട്ടറി ടി.ഡി. ശ്രീധരന്‍, ട്രഷറര്‍ കെ.കെ. ജോണി, അംഗന്‍വാടി വര്‍ക്കര്‍ ഷാലി എന്നിവര്‍ പ്രസംഗിച്ചു.