nctv news pudukkad

Local News

തൃക്കൂര്‍ രംഗയ്യ റോഡില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

തൃക്കൂര്‍ രംഗയ്യ റോഡില്‍ എസ് സി കോളനിയയ്ക്ക് സമീപം മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ടവര്‍ നിര്‍മ്മാണത്തിനുള്ള സാമഗ്രികളുമായി എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു.

തൃക്കൂര്‍ രംഗയ്യ റോഡില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം Read More »

parppukara school

പറപ്പൂക്കര പിവിഎച്ച്എസ് സ്‌കൂളില്‍ അനന്യസമേതം ജെന്‍ഡര്‍ ശില്‍പശാല സംഘടിപ്പിച്ചു

 പഞ്ചായത്തംഗം കെ.വി. സുഭാഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.കെ. സുമേഷ്, വൈസ് പ്രസിഡന്റ് സി.കെ. ബിനേഷ്, സീനിയര്‍ അസിസ്റ്റന്റ് കെ.എ. അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നാടക പ്രവര്‍ത്തകനും കവിയുമായ ആദിത്യന്‍ കാതിക്കോട് ശില്‍പശാല നയിച്ചു. എംജി യൂണിവേഴ്‌സിറ്റി പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ അനഘ് ജെന്‍ഡര്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സമാപന സമ്മേളനം ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ലേഖ എന്‍. മേനോന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സമ്മാനദാനവും നാടകാവതരണവും നടത്തി.

പറപ്പൂക്കര പിവിഎച്ച്എസ് സ്‌കൂളില്‍ അനന്യസമേതം ജെന്‍ഡര്‍ ശില്‍പശാല സംഘടിപ്പിച്ചു Read More »

chembuchira

ചെമ്പുച്ചിറ മഹാദേവ ക്ഷേത്രത്തില്‍ നടന്ന പൂരം കാവടി മഹോത്സവം അവിസ്മരണീയമായി

പീലിക്കാവടികളും പൂക്കാവടികളും  തലയെടുപ്പുള്ള ഗജവീരന്മാരും വാദ്യമേളങ്ങളും ഒത്തുചേര്‍ന്നൊരുക്കിയ   വര്‍ണോല്‍സവത്തില്‍ പങ്കാളികളാകാന്‍ ആയിരങ്ങളാണ് ബുധനാഴ്ച   ചെമ്പുച്ചിറയിലെത്തിയത്. പുലര്‍ച്ചെ മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. രാവിലെ പൂരം എഴുന്നള്ളിപ്പും തുടര്‍ന്ന് കാവടിയാട്ടവും ഉണ്ടായി. പത്തുസെറ്റ് കാവടികള്‍ ഒന്നിച്ചുചേര്‍ന്ന് നടത്തിയ കൂടിയാട്ടം  കാണാന്‍ കത്തുന്ന വേനല്‍ചൂടിനെ അവഗണിച്ചും നൂറുകണക്കിനാളുകള്‍ എത്തി. ഉച്ചകഴിഞ്ഞ് നടന്ന കാഴ്ച ശീവേലിയില്‍ 18 ആനകള്‍ അണിനിരന്നു. കാഴ്ച ശീവേലിയുടെ ഭാഗമായി ഒന്നര മണിക്കൂറോളം നീണ്ട കുടമാറ്റവും ഉണ്ടായി. പൂരത്തിലെ പ്രധാന പങ്കാളികളായ ചെമ്പുച്ചിറ, നൂലുവള്ളി

ചെമ്പുച്ചിറ മഹാദേവ ക്ഷേത്രത്തില്‍ നടന്ന പൂരം കാവടി മഹോത്സവം അവിസ്മരണീയമായി Read More »

uppuzhi hospital

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട മുപ്ലിയം ഉപ്പുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

അസുഖം മാറാന്‍ വേണ്ടിയാണ് സാധാരണ രോഗികള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്താറുള്ളതെങ്കില്‍ മുപ്ലിയം ഉപ്പുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വന്നാല്‍ രോഗമില്ലാത്തവര്‍ പോലും രോഗികളായി തിരിച്ചു പോകുന്ന അവസ്ഥയാണ്.ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഉള്‍ഭാഗം പൊടിപിടിച്ച കിടക്കുകയാണെന്ന് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയ മുപ്ലിയം സ്വദേശി കെ.ജി. രവീന്ദ്രനാഥ് പറഞ്ഞു.  അണുനാശിനി ഉപയോഗിച്ച് നിലം തുടയ്ക്കാത്തതിനാല്‍ അഴുക്ക് കട്ടപിടിച്ചു കിടക്കുന്നുവെന്നും രോഗികള്‍ക്ക് ഒപി ടിക്കറ്റ് കൊടുക്കുന്ന സ്ഥലവും രോഗികള്‍ ഇരിക്കുന്ന ഇടവും പൊടിയും മാറാലയും

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട മുപ്ലിയം ഉപ്പുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു Read More »

gas

രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു

ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി. പുതിയ വില 1,110 രൂപയിലേക്കെത്തി. വാണിജ്യ സിലിണ്ടറിന് 351 രൂപയുടെ വര്‍ധനവാണുണ്ടായത്. വാണിജ്യ സിലിണ്ടറിന് നിലവിലെ വില 1,773 രൂപയില്‍ നിന്ന് 2,124 രൂപയായി.

രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു Read More »

karayampadam

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പള്ളിക്കുന്ന് കരയാംപാടത്ത് കൊയ്ത്ത് കഴിഞ്ഞ അഞ്ചേക്കര്‍ പാടം പൂര്‍ണമായും തീകത്തി നശിച്ചു.

വില്‍പനയ്ക്കായി പാടത്ത് സൂക്ഷിച്ചിരുന്ന വൈക്കോലും കത്തി നശിച്ചിട്ടുണ്ട്. കരയാംപാടം പാടശേഖര സമിതിയുടെ നേതൃത്വത്തിലുള്ളതാണ് പാടം. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പാടത്തോട് ചേര്‍ന്നുള്ള പറമ്പില്‍ നിന്ന തെങ്ങുകളിലും വാഴകളും തീ ആളിപടര്‍ന്ന നിലയിലാണ്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു. മഴക്കെടുതിയും കൃഷിയെ ബാധിക്കുന്ന വിവിധ രോഗങ്ങളും മൂലം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴാണ് വീണ്ടും സാമ്പത്തികനഷ്ടം വരുത്തി വൈക്കോലും നഷ്ടമായത്. ഇതിന് തക്കതായ പരിഹാരം കാണണമെന്ന് പാടശേഖര സമിതി ഭാരവാഹികളായ ഡേവീസ് തുലാപറമ്പില്‍, ഷൈജന്‍

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പള്ളിക്കുന്ന് കരയാംപാടത്ത് കൊയ്ത്ത് കഴിഞ്ഞ അഞ്ചേക്കര്‍ പാടം പൂര്‍ണമായും തീകത്തി നശിച്ചു. Read More »

olarikkara kalidasan

കൊമ്പന്‍ ഒളരിക്കര കാളിദാസന്‍ ചരിഞ്ഞു

37 വയസ്സുള്ള കാളിദാസന്‍ കടവല്ലൂരിലെ കെട്ടുതറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തിങ്കഴാഴ്ച അര്‍ധരാത്രിയിലാണ് ചരിഞ്ഞത്. രണ്ടുദിവസമായി കാളിദാസന്‍ തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന ആനയെ കഴിഞ്ഞദിവസമാണ് അഴിച്ചത്.

കൊമ്പന്‍ ഒളരിക്കര കാളിദാസന്‍ ചരിഞ്ഞു Read More »

charity for mother

കഴിഞ്ഞ ആഴ്ച മരണമടഞ്ഞ നന്തിക്കര കോപ്പക്കാട്ടില്‍ വേലായുധന്‍ നായരുടെ ഭാര്യ സൗദാമിനിയമ്മയുടെ ഓര്‍മക്കായി കുടുംബാംഗങ്ങള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്തു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ സൗദാമിനിയമ്മയുടെ മകന്‍ ശിവകുമാറില്‍ നിന്നും ധനസഹായം ഏറ്റുവാങ്ങി. മരണാനന്തര അടിയന്തിരസദ്യ ഉള്‍പ്പെടെയുള്ള ചെലവുകള്‍ ഒഴിവാക്കിയാണ് കുടുംബം പാവപ്പെട്ടവര്‍ക്ക് ഒരു കൈതാങ്ങായത്. പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കും ഉപകരണങ്ങളും വിതരണം ചെയ്തു. പുതുക്കാട് സുസ്ഥിര പാലിയേറ്റിവ്, രാപ്പാള്‍ പാലിയേറ്റിവ്, പന്തല്ലൂര്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവക്കാണ് സഹായം കൈമാറിയത്. സൗദാമിനിയുടെ മകന്‍ ശിവകുമാറിന്റെ വസതിയില്‍ വെച്ചുനടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ബ്ലോക്ക് പഞ്ചായത്തംഗം കാര്‍ത്തിക ജയന്‍, പഞ്ചായത്തംഗങ്ങളായ കെ.സി. പ്രദീപ്, രാധ വിശ്വംഭരന്‍, പി. തങ്കം.

കഴിഞ്ഞ ആഴ്ച മരണമടഞ്ഞ നന്തിക്കര കോപ്പക്കാട്ടില്‍ വേലായുധന്‍ നായരുടെ ഭാര്യ സൗദാമിനിയമ്മയുടെ ഓര്‍മക്കായി കുടുംബാംഗങ്ങള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്തു Read More »

nandipulam school

ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ‘സമേതം- അമ്മ വായന’ യുടെ വരന്തരപ്പിള്ളി പഞ്ചായത്ത് തല പരിപാടി നന്ദിപുലം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സംഘടിപ്പിച്ചു

പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ റോസിലി തോമസ് അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗം വിജിത, പ്രധാനാധ്യാപിക വി.എ. ശ്രീജയ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പി. തങ്കം, മഞ്ജുള, ഇ.പി. സത്യന്‍, പി.പി. ആന്റു, ഷിജി ഷാജി, കെ.വി. മനോജ്, എം.കെ. ഡെയ്‌നി എന്നിവര്‍ പ്രസംഗിച്ചു. ഗുണഭോക്താക്കളായ അമ്മമാര്‍ക്ക് 10 വീതം ഗ്രോ ബാഗും വളവും പച്ചക്കറി കൃഷിക്ക് ആവശ്യമായ നടീല്‍ വസ്തുക്കളുടെ വിതരണ ഉദ്ഘാടനവും പ്രസിഡന്റ് നിര്‍വഹിച്ചു. തുടര്‍ന്ന് 20

ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ‘സമേതം- അമ്മ വായന’ യുടെ വരന്തരപ്പിള്ളി പഞ്ചായത്ത് തല പരിപാടി നന്ദിപുലം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സംഘടിപ്പിച്ചു Read More »

pension

പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്

പറപ്പൂക്കര പഞ്ചായത്തിലെ 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഫെബ്രുവരി 28നകം വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് Read More »

nandhikara school

നന്തിക്കര ജിവിഎച്ച്എസ് സ്‌കൂളില്‍ സ്റ്റാര്‍സ് പ്രീപ്രൈമറി പദ്ധതി അനുസരിച്ച് ഗുണമേന്മയുള്ളതും ശാസ്ത്രീയവുമായ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തന ഇടങ്ങള്‍ ഒരുക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനവും തറക്കല്ലിടല്‍ ചടങ്ങും നടന്നു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി,കെ. ഡേവിസ് നിര്‍മ്മാണ ഉദ്ഘാടനവും കല്ലിടല്‍ ചടങ്ങും നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് പ്രൊജക്ട് പ്രകാശനം ചെയ്തു . ഇരിങ്ങാലക്കുട ബിപിസി കെ.ആര്‍. സത്യപാലന്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ബ്ലോക്ക് അംഗം കവിതാ സുനില്‍, പഞ്ചായത്ത് അംഗങ്ങളായ നന്ദിനി സതീശന്‍, രാധാ വിശ്വംഭരന്‍, പിടിഎ പ്രസിഡന്റ് എം.കെ.

നന്തിക്കര ജിവിഎച്ച്എസ് സ്‌കൂളില്‍ സ്റ്റാര്‍സ് പ്രീപ്രൈമറി പദ്ധതി അനുസരിച്ച് ഗുണമേന്മയുള്ളതും ശാസ്ത്രീയവുമായ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തന ഇടങ്ങള്‍ ഒരുക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനവും തറക്കല്ലിടല്‍ ചടങ്ങും നടന്നു Read More »

alathur-kolathur road

മുഖ്യമന്ത്രിയുടെ പ്രത്യേക റോഡ് വികസന പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീതി കൂട്ടി നവീകരിച്ച ആലത്തൂര്‍ കൊളത്തൂര്‍ റോഡ് നാടിന് സമര്‍പ്പിച്ചു

 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് കവിത സുനില്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, പഞ്ചായത്ത് അംഗം നന്ദിനി രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. 25 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിച്ചിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ പ്രത്യേക റോഡ് വികസന പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീതി കൂട്ടി നവീകരിച്ച ആലത്തൂര്‍ കൊളത്തൂര്‍ റോഡ് നാടിന് സമര്‍പ്പിച്ചു Read More »

camp

ജില്ലാ പഞ്ചായത്തിന്റെയും നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നെന്മണിക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

കാന്‍ തൃശൂര്‍ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ കെ.വി. ഷാജു, സജിന്‍ മേലേടത്ത്, ജില്ലാ രോഗപ്രതിരോധ ഓഫീസര്‍ രാജു, മെഡിക്കല്‍ ഓഫീസര്‍ അശ്വിന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. സാബിന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ പഞ്ചായത്തിന്റെയും നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നെന്മണിക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു Read More »

ACCIDENT

വാഹനാപകടത്തില്‍ യുവാവിന് പരുക്ക്

ഒല്ലൂര്‍ മരത്താക്കര കുഞ്ഞനംപാറയില്‍ സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച് യുവാവിന് പരുക്ക്. മരത്താക്കര സ്വദേശി തെക്കൂട്ട് രാഹുലിനാണ് പരുക്കേറ്റത്.

വാഹനാപകടത്തില്‍ യുവാവിന് പരുക്ക് Read More »

mupliyam govt. school

വരന്തരപ്പിള്ളി പഞ്ചായത്തിലെ മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

 3 കോടി 87.6 ലക്ഷം രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 100 വര്‍ഷം പഴകുമുള്ളതും ജീര്‍ണിച്ചതുമായ ഓടിട്ട പഴയ കെട്ടിടം പൊളിച്ചു മാറ്റി 18 ക്ലാസ് മുറികളോടെയും, ലിഫ്റ്റ്, ഫയര്‍ സേഫ്റ്റി എന്നി അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. മൂന്നുനിലകളിലായി 1290.86 മീറ്റര്‍ സ്‌ക്വയര്‍ വിസ്തൃതിയിലാണ് കെട്ടിടസമുച്ചയം നിര്‍മ്മിക്കുന്നത്. ഓരോ നിലയിലും 6 മീറ്റര്‍ വീതം നീളവും വീതിയുമുള്ള 6 ക്ലാസ് മുറികളും രണ്ട് സ്‌റ്റെയര്‍കേസുകളും വരാന്തയും ടോയ്‌ലറ്റ് ബ്ലോക്കും ഉള്‍പ്പെടെയാണ് നിര്‍മ്മിക്കുക.

വരന്തരപ്പിള്ളി പഞ്ചായത്തിലെ മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

vfpck varandarapilly

കൃഷിവകുപ്പും കേരഫെഡും വിഎഫ്പിസികെയും സംയുക്തമായി നടപ്പിലാക്കുന്ന പച്ചതേങ്ങ സംഭരണ പദ്ധതിയ്ക്ക് നൂലുവള്ളി സ്വാശ്രയ കര്‍ഷക സമിതിയില്‍ തുടക്കമായി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. വിഎഫ്പിസികെ ജില്ലാ മാനേജര്‍ എ.എ. അംജ, സമിതി പ്രസിഡന്റ് ഇ.എ. ചാക്കുണ്ണി, കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് അംഗം സീബ ശ്രീധരന്‍, ഡെപ്യൂട്ടി മാനേജര്‍ കെ.യു. ബബിത, സമിതി വൈസ് പ്രസിഡന്റ് പി.പി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ സമിതിയില്‍ പച്ചതേങ്ങ സംഭരണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൃഷിവകുപ്പും കേരഫെഡും വിഎഫ്പിസികെയും സംയുക്തമായി നടപ്പിലാക്കുന്ന പച്ചതേങ്ങ സംഭരണ പദ്ധതിയ്ക്ക് നൂലുവള്ളി സ്വാശ്രയ കര്‍ഷക സമിതിയില്‍ തുടക്കമായി Read More »

kodakara medical camp

കൊടകര ബ്ലോക്ക് പഞ്ചായത്തിലെ 2002- 23 വര്‍ഷത്തെ വയോജന പകല്‍ പരിപാലന കേന്ദ്രം പദ്ധതിയുടെ ഭാഗമായി വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടെസി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.  മറ്റത്തൂര്‍ സിഎച്ച്‌സി സൂപ്രണ്ട് ഡോ. റോഷ്. ബ്ലോക്ക് ഡിവിഷന്‍ അംഗങ്ങളായ സതി സുധീര്‍, ഇ.കെ. സദാശിവന്‍, തണല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സുകുമാരന്‍, കൊടകര അഡീഷണല്‍ സിഡിപിഒ ഷീബ നാലപ്പാട്ട്, ബ്ലോക്ക് സിഡിപിഒ എം. നിഷ എന്നിവര്‍ പ്രസംഗിച്ചു.  മറ്റത്തൂര്‍ സിഎച്ച്‌സി, പുതുക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ക്യാമ്പില്‍

കൊടകര ബ്ലോക്ക് പഞ്ചായത്തിലെ 2002- 23 വര്‍ഷത്തെ വയോജന പകല്‍ പരിപാലന കേന്ദ്രം പദ്ധതിയുടെ ഭാഗമായി വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു Read More »

praveen rana

സാമ്പത്തിക നിക്ഷേപ തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രവീണ്‍ റാണ സമര്‍പ്പിച്ച ജാമ്യ ഹര്‍ജികള്‍ തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ടി.കെ. മിനിമോള്‍ തള്ളി ഉത്തരവിട്ടു

െ്രെകംബ്രാഞ്ച് പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്ന കേസ്സില്‍ പ്രവീണ്‍ റാണയെ പത്തു ദിവസത്തേക്ക് െ്രെകംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാനും കോടതി ഉത്തരവായി. തൃശൂര്‍ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നതും നിലവില്‍ െ്രെകം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്നതുമായ കേസ്സുകളില്‍ നല്‍കിയ ജാമ്യാപേക്ഷകളാണ് കോടതി വാദം കേട്ട് തള്ളിക്കളഞ്ഞത്. അന്വേഷണമദ്ധ്യേ െ്രെകം ബ്രാഞ്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസ്സിലാണ് ഇപ്പോള്‍ കസ്റ്റഡി ഉത്തരവായിരിക്കുന്നത്. െ്രെകംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി ടി.ആര്‍. സന്തോഷ് സമര്‍പ്പിച്ച ഹര്‍ജി

സാമ്പത്തിക നിക്ഷേപ തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രവീണ്‍ റാണ സമര്‍പ്പിച്ച ജാമ്യ ഹര്‍ജികള്‍ തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ടി.കെ. മിനിമോള്‍ തള്ളി ഉത്തരവിട്ടു Read More »

trilkur anti drug prgm

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ലഹരിക്കെതിരെ കാല്‍നട ജാഥ സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കാല്‍നട ജാഥ ഉദ്ഘാടനം ചെയ്തു. പാട്ടത്തില്‍ മുരളി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കപില്‍രാജ് നേതൃത്വം നല്‍കി. 

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ലഹരിക്കെതിരെ കാല്‍നട ജാഥ സംഘടിപ്പിച്ചു Read More »

kurumalikavu temple

കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി വേലമഹോത്സവത്തിന് കൊടിയേറി. ചുറ്റുവിളക്ക്, നിറമാല, ദീപാരാധന എന്നിവയ്ക്ക് ശേഷം കൊടിയേറ്റ് ചടങ്ങുകള്‍ നടത്തി

ആഘോഷകമ്മിറ്റി ചെയര്‍മാന്‍ പി.കെ. സെല്‍വരാജ് കൊടിയേറ്റ് നിര്‍വഹിച്ചു. ഫെബ്രുവരി 25നാണ് കുംഭഭരണി വേലമഹോത്സവം ആഘോഷിക്കുന്നത്. രാവിലെ 6ന് വി.കെ. പത്മനാഭന്‍ അവതരിപ്പിക്കുന്ന ദേവീമാഹാത്മ്യ പാരായണവും ഭജന അര്‍ച്ചനയും ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9ന് ശ്രീഭൂതബലി, ശീവേലി എഴുന്നള്ളിപ്പ് നടത്തും. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ പ്രാമാണികനായി മേളം അരങ്ങേറും. ഊട്ടോളി അനന്തന്‍ തിടമ്പേറ്റും. ഉച്ചതിരിഞ്ഞ് 3.30ന് പുറത്തേക്കെഴുന്നള്ളിപ്പ്, പഞ്ചവാദ്യ അകമ്പടിയില്‍ കാഴ്ച ശീവേലിയും നടത്തും.

കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി വേലമഹോത്സവത്തിന് കൊടിയേറി. ചുറ്റുവിളക്ക്, നിറമാല, ദീപാരാധന എന്നിവയ്ക്ക് ശേഷം കൊടിയേറ്റ് ചടങ്ങുകള്‍ നടത്തി Read More »