കാട്ടുപന്നിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് പരുക്കേറ്റു
പാലപ്പിള്ളിയില്‍ കാട്ടുപന്നിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ടാപ്പിംഗ് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. വേലൂപ്പാടം മഠം സ്വദേശികളായ മാവുക്കാടന്‍ 26 വയസുള്ള സാദിഖ്, പിതാവ് 59 വയസുള്ള ഹംസ എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ മൈസൂര്‍ ഗേറ്റിന് സമീപത്തായിരുന്നു അപകടം. നിസാര പരുക്കേറ്റ ഇരുവരും പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.