nctv news pudukkad

nctv news logo
nctv news logo

Local News

ambanoly st george church

അമ്പനോളി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി

ജലന്ധര്‍ രൂപതാംഗം ഫാ. സനീഷ് വടുക്കൂട്ട് കൊടിയേറ്റം നിര്‍വഹിച്ചു. വികാരി ഫാ. ആഷില്‍ കൈതാരന്‍ സഹകാര്‍മ്മികനായി. 28 വരെ വൈകുന്നേരം 5.30ന് പ്രസുദേന്തി വാഴ്ച്ച, വി. കുര്‍ബ്ബാന, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം എന്നിവ ഉണ്ടാകും. 29ന് വൈകുന്നേരം നാലിന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാന, തിരുനാള്‍ പ്രസുദേന്തി വാഴ്ച്ച, വിശുദ്ധന്റെ രൂപം ഇറക്കല്‍ എന്നിവ നടക്കും. ഇടവക ഡയമണ്ട് ജൂബിലി സമാപനവും ഇടവക ദിനാഘോഷവും മതബോധന വാര്‍ഷികവും ബിഷപ്പ് …

അമ്പനോളി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി Read More »

parappukkara temple

പറപ്പൂക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന് തുടക്കമായി. ആഘോഷപരിപാടികളുടെ ഉദ്ഘാടനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ. സുദര്‍ശന്‍ നിര്‍വ്വഹിച്ചു

ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് കെ.കെ. അരുണന്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.കെ. നാരായണന്‍, ട്രഷറര്‍ പി.കെ. സന്തോഷ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മിഷണര്‍ കെ. സുനില്‍ കര്‍ത്ത, ആഘോഷ കമ്മറ്റി പ്രസിഡന്റ് പി.എന്‍. ജയകൃഷ്ണന്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ പി.ആര്‍. മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ധീരതക്കുള്ള രാഷ്ട്രപതിയുടെ ഉത്തം ജീവന്‍ രക്ഷാപഥക് നേടിയ നീരജ്, ഹയര്‍ സെക്കന്‍ഡറി കലോത്സവത്തില്‍ മലയാളം പദ്യംചൊല്ലല്‍, വഞ്ചിപ്പാട് എന്നിവയില്‍ എ ഗ്രേഡ് നേടിയ കെ.ജി. ലക്ഷ്മി, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ …

പറപ്പൂക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന് തുടക്കമായി. ആഘോഷപരിപാടികളുടെ ഉദ്ഘാടനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ. സുദര്‍ശന്‍ നിര്‍വ്വഹിച്ചു Read More »

kelithodu palam

പുതുക്കാട് മണ്ഡലത്തിലെ പ്രധാന പാതയായ പുതുക്കാട് ചെറുവാള്‍ നെടുമ്പാള്‍ പാതയിലെ കേളിത്തോട് പാലത്തിന്റെ പുനര്‍നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനവും യോഗത്തിന് അധ്യക്ഷത വഹിക്കുകയും ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വികസനായ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, പഞ്ചായത്ത് അംഗങ്ങളായ ഭദ്ര മനു, കെ.എ. അനില്‍ കുമാര്‍, സി.പി. സജീവന്‍, ഫിലോമിന ഫ്രാന്‍സീസ്, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം  എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ …

പുതുക്കാട് മണ്ഡലത്തിലെ പ്രധാന പാതയായ പുതുക്കാട് ചെറുവാള്‍ നെടുമ്പാള്‍ പാതയിലെ കേളിത്തോട് പാലത്തിന്റെ പുനര്‍നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു Read More »

bjp kallur

ബിജെപി അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ണംപേട്ടയില്‍ റോഡ് ഉപരോധിച്ചു

മണ്ണംപേട്ട -മാവിന്‍ചുവട് റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. ബിജെപി ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബിജെപി അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ആമ്പല്ലൂര്‍ അധ്യക്ഷത വഹിച്ചു. കെ.ബി. സന്ദീപ്, സജീവ് ആറ്റൂര്‍, ചന്ദ്രന്‍ പച്ചളിപ്പുറം, രാഹുല്‍ പുളിഞ്ചോട്, ജിനേഷ് മണ്ണംപേട്ട, മണികണ്ഠന്‍ കളരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ads annual prgm trikur

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 എഡിഎസ് വാര്‍ഷികം ആഘോഷിച്ചു

തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അനു പനങ്കുടന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ പ്രസന്ന ഷാജു, വൈസ് ചെയര്‍പേഴ്‌സണ്‍ ശാരി ഹരി, രാജീ മനോജ്, ഉഷാ കൊച്ചു, ഷീബ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

thottippal church

തൊട്ടിപ്പാള്‍ സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷിച്ചു

ഞായറാഴ്ച രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. സിബു കള്ളാപറമ്പില്‍ കാര്‍മ്മികനായി. ഫാ. ഡിബിന്‍ അലുവാശേരി സന്ദേശം നല്‍കി. വൈകീട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം നടക്കും.

ads pudukad

പുതുക്കാട് പഞ്ചായത്ത് 12-ാം വാര്‍ഡ് കുടുംബശ്രീ എഡിഎസ് വാര്‍ഷികം പഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു

സിഡിഎസ് മെമ്പര്‍ സിലി ആന്റു അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം സതി സുധീര്‍, സിഡിഎസ് ഭാരവാഹികളായ ഒ.വി സുഭദ്ര, ബിന്ദു ടോണി, ഷെര്‍ളി ജോയ്, രാധ എന്നിവര്‍ പ്രസംഗിച്ചു.

thottan kesavan passed away

കൊമ്പന്‍ തോട്ടാന്‍ കേശവന്‍ ചരിഞ്ഞു

45 വയസായിരുന്നു. കാളക്കല്ലിലെ കെട്ടുതറിയില്‍ 4 ദിവസമായി ചികിത്സയിലായിരുന്നു. വരാക്കര കാളക്കല്ല് സ്വദേശി തോട്ടാന്‍ ബേബിയുടേതാണ് ആന.

kk ramachandran mla

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പന്തല്ലൂര്‍ പാടം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ള കനാലുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

ഇത് സംബന്ധിച്ച ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. പന്തല്ലൂര്‍ സ്‌കൂള്‍ റോഡ് മുതല്‍ തുപ്പന്‍കാവ് ചിറ വരെ ഏകദേശം ഒരു കിലോമീറ്റര്‍ കനാല്‍ പുനരുദ്ധാരണ പ്രവര്‍ത്തികളാണ് ഇത് വഴി നടക്കുന്നത്. ഈ മേഖലയില്‍ പലയിടത്തും കനാലുകള്‍ തകര്‍ന്ന് ഉപയോഗക്ഷമമല്ലാത്ത രീതിയിലാണ് ഉള്ളത്. ഇതുമൂലം ഒട്ടേറെ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് കനാല്‍ പ്രവര്‍ത്തകക്ഷമമാകുന്നതോടെ ഒട്ടേറെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസകരമാകുന്നും എംഎല്‍എ അറിയിച്ചു.

അളഗപ്പനഗര്‍ പഞ്ചായത്തിന് ദേശീയ അവാര്‍ഡ്

ദേശീയ പഞ്ചായത്ത് അവാര്‍ഡില്‍ അളഗപ്പനഗര്‍ പഞ്ചായത്തിന് അംഗീകാരം. സല്‍ഭരണ വിഭാഗത്തില്‍ രാജ്യത്തെ മൂന്നാമത്തെ പഞ്ചായത്തായി അളഗപ്പനഗറിനെ തിരഞ്ഞെടുത്തു. കേരളത്തിലെ നാല് പഞ്ചായത്തുകളാണ് ദേശീയ പഞ്ചായത്ത് അവാര്‍ഡ് നേട്ടം കൈവരിച്ചത്. തൃശൂരില്‍ നിന്നും പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഏക പഞ്ചായത്താണ് അളഗപ്പനഗര്‍.

medamkulangara temple

മേടംകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കൊടിയ്ക്കല്‍ പൂരം ആഘോഷിച്ചു

ശാസ്താ ക്ഷേത്ര മതില്‍ക്കകത്ത് മേള അകമ്പടിയില്‍ അഞ്ച് ആനകളെയും അണിനിരത്തി എഴുന്നള്ളിപ്പ് നടത്തി. പഞ്ചാരിമേളത്തിന് കേളത്ത് സുന്ദരന്‍ മാരാര്‍ പ്രാമാണിത്യം വഹിച്ചു. പ്രസാദഊട്ടും ഉണ്ടായിരുന്നു. വൈകീട്ട് ശാസ്താക്ഷേത്രത്തില്‍ നിന്ന് പാണ്ടിമേളത്തോടെ എഴുന്നള്ളിച്ച് വിഷ്ണു ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിപ്പ് നടത്തി. കേളത്ത് സുന്ദരന്‍മാരാരുടെ പ്രാമാണ്യത്തില്‍ പാണ്ടിമേളം അരങ്ങേറി. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ആര്‍ഷഭാരതം ബാലെയുടെ അവതരണം നടത്തി. ക്ഷേത്രം തന്ത്രിമാരായ വടക്കേടത്ത് പെരുമ്പടപ്പ് കേശവന്‍ നമ്പൂതിരി, തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, ശാസ്താ ക്ഷേത്രം മേല്‍ശാന്തി പ്രമോദ് നമ്പൂതിരി, …

മേടംകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കൊടിയ്ക്കല്‍ പൂരം ആഘോഷിച്ചു Read More »

kallayi road

മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കള്ളായി റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

25 ലക്ഷം രൂപയാണ് ചെലവിലായിരുന്നു നിര്‍മാണം. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായും, ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് വിശിഷ്ടാതിഥിയുമായും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഡെന്നി പനോക്കാരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, പഞ്ചായത്ത് അംഗം മേഴ്‌സി സ്‌കറിയ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 

pudukad mla

കൊടകര വെള്ളിക്കുളങ്ങര റൂട്ടിലെ കോടാലി മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള റോഡ് ബിഎംബിസി നിലവാരത്തില്‍ വൈകാതെ നവീകരിക്കുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ 

മലയോര ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് വെള്ളിക്കുളങ്ങരയില്‍ വിളിച്ചുചേര്‍ത്ത ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.  മലയോര ഹൈവേയുടെ വിലങ്ങന്നൂര്‍ മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള ഘട്ടത്തിന് 136 കോടി 49 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഏഴുമീറ്റര്‍ ടാറിംഗും ഇരുവശത്തും കാനയോടുകൂടി 12 മീറ്റര്‍ വീതിയിലാണ് മലയോര ഹൈവേ നിര്‍മിക്കുന്നത്.  കൊടകര ബ്ലോക്ക് പഞ്ചായത്തംഗം എം.ആര്‍. രഞ്ജിത്ത്, പഞ്ചായത്തംഗങ്ങളായ ഷൈബി സജി, ചിത്ര സുരാജ്, ഷാന്റോ കൈതാരത്ത്, സിപിഎം ലോക്കല്‍ സെക്രട്ടറി പി.കെ. രാജന്‍, സിപിഐ ലോക്കല്‍ സെക്രട്ടറി …

കൊടകര വെള്ളിക്കുളങ്ങര റൂട്ടിലെ കോടാലി മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള റോഡ് ബിഎംബിസി നിലവാരത്തില്‍ വൈകാതെ നവീകരിക്കുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ  Read More »

ottisam dinacharanam

സമഗ്ര ശിക്ഷ കേരളം കൊടകര ബിആര്‍സി യുടെ ഓട്ടിസം പാര്‍ക്കിലെ ഓട്ടിസം ദിനാചരണം ചെങ്ങാലൂര്‍ ജിഎല്‍പി സ്‌കൂളില്‍ നടത്തി

തളിരുകള്‍ 2023 എന്ന പേരില്‍ നടന്ന പരിപാടി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍. രഞ്ജിത് മുഖ്യ പ്രഭാഷണം നടത്തി. 2021-22ലെ കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനം നേടി സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി കരസ്ഥമാക്കിയ കൊടകര ബ്ലോക്കിനുള്ള കൊടകര ബിആര്‍സിയുടെ ആദരവ് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഏറ്റുവാങ്ങി. . എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ …

സമഗ്ര ശിക്ഷ കേരളം കൊടകര ബിആര്‍സി യുടെ ഓട്ടിസം പാര്‍ക്കിലെ ഓട്ടിസം ദിനാചരണം ചെങ്ങാലൂര്‍ ജിഎല്‍പി സ്‌കൂളില്‍ നടത്തി Read More »

congress mattathur

 മറ്റത്തൂര്‍കുന്നില്‍ പ്രദേശവാസികള്‍ കുടിവെള്ളത്തിനായി വര്‍ഷങ്ങളായി ഉപയോഗിച്ച് വരുന്ന പൊതു കിണറില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതില്‍ കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി

കിണര്‍ എത്രയും പെട്ടെന്ന് ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കുന്നതിന് പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്ത് മുന്‍പുണ്ടായിരുന്ന പൊതു ടാപ്പ് നീക്കം ചെയ്തതും കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിച്ചു.   പൈപ്പ് കണക്ഷന്‍ പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത് കൈപ്പിള്ളി ധര്‍ണ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് എ.ബി. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് …

 മറ്റത്തൂര്‍കുന്നില്‍ പ്രദേശവാസികള്‍ കുടിവെള്ളത്തിനായി വര്‍ഷങ്ങളായി ഉപയോഗിച്ച് വരുന്ന പൊതു കിണറില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതില്‍ കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി Read More »

solarveli

മറ്റത്തൂര്‍ പഞ്ചായത്തിന്റെ വടക്കു കിഴക്കേ കോണില്‍ വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കാരിക്കടവിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഇനി കാട്ടാനകളെ ഭയക്കാതെ കിടന്നുറങ്ങാം

കാരിക്കടവ് കോളനിക്കു ചുറ്റും വനംവകുപ്പ് സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചത് ഇവിടത്തെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി. സോളാര്‍വേലി സ്ഥാപിച്ചതിനു ശേഷം കോളനിക്കകത്തേക്ക് കാട്ടാനകള്‍ വരാറില്ലെന്ന് കാരിക്കടവ് ആദിവാസി കോളനിയിലെ ഊരുമൂപ്പന്‍ ചന്ദ്രന്‍ പറഞ്ഞു. മലയര്‍ വിഭാഗക്കാരായ പതിനഞ്ച് കുടുംബങ്ങളാണ് കാരിക്കടവിലുള്ളത്. രാത്രിയായാല്‍ സമീപത്തുള്ള വനത്തില്‍ നിന്ന് ഇറങ്ങി പുഴ മുറിച്ചുകടക്കുന്ന കാട്ടാനകള്‍ ഒറ്റക്കും കൂട്ടമായും കോളനിയിലേക്കെത്തുന്നത് ഇവര്‍ക്ക് ദുരിതമായിരുന്നു. കാട്ടാനശല്യം പരിഹരിക്കണമെന്ന ആദിവാസി കുടുംബങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഏതാനും മാസം മുമ്പ് വനംവകുപ്പ് കോളനിക്ക് ചുറ്റും സോളാര്‍ …

മറ്റത്തൂര്‍ പഞ്ചായത്തിന്റെ വടക്കു കിഴക്കേ കോണില്‍ വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കാരിക്കടവിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഇനി കാട്ടാനകളെ ഭയക്കാതെ കിടന്നുറങ്ങാം Read More »

yoga class pudukad

ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് പ്രോജക്ടിന്റെ ഭാഗമായി ചെങ്ങാലൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ കുട്ടികള്‍ക്കായ് യോഗ ക്ലാസ് ആരംഭിച്ചു

ക്ലാസ്സിന്റെ ഉദ്ഘാടനം പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടീന തോബി അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, രശ്മി ശ്രീഷോബ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. മഞ്ജു ജോണ്‍, പരിശീലകന്‍ ടി.യു. രജീഷ്, സി.ആര്‍. രമിത എന്നിവര്‍ പ്രസംഗിച്ചു.

ombathungal temple kavadi

കേരള കാശി എന്നറിയപ്പെടുന്ന മറ്റത്തൂര്‍ പഞ്ചായത്തിലെ ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ സമാജം ശ്രീ കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവം ആഘോഷിച്ചു

മേളത്തിന്റെ അകമ്പടിയില്‍ പീലിക്കാവടികളും കണ്ണിന് കുളിര്‍മ്മയേകുന്ന പൂക്കാവടികളും വിസ്മയം തീര്‍ത്തു. വൈകീട്ട് മൂന്നുമുറി പള്ളി ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന സന്ധ്യാ വിസ്മയ കാഴ്ചയില്‍ തെയ്യം, തിറ, ശിങ്കാരിമേളം, ബട്ടര്‍ഫ്‌ളൈ ഡാന്‍സ്, തമ്പോലം എന്നിവയും വിവിധ സെറ്റുകളുടെ കാവടി വരവും ഉണ്ടായിരുന്നു. തെക്കുംമുറി യുവജന സംഘം, അമ്പലനട സെറ്റ്, ശ്രീ മുരുക സെറ്റ്, കുഞ്ഞാലി പാറ സെറ്റ് യുവജൈതന്യ, വേല്‍മുരുക, ശാന്തിനഗര്‍ സെറ്റ് എന്നീ കാവടി സെറ്റുകളാണ് അണിനിരന്നത്. ക്ഷേത്രം തന്ത്രി കാരുമാത്ര വിജയന്‍, മേല്‍ശാന്തി കുട്ടന്‍, മുഖ്യ …

കേരള കാശി എന്നറിയപ്പെടുന്ന മറ്റത്തൂര്‍ പഞ്ചായത്തിലെ ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ സമാജം ശ്രീ കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവം ആഘോഷിച്ചു Read More »

poovalithodu

മറ്റത്തൂര്‍ പഞ്ചായത്തില്‍ വേനല്‍ക്കാലമായാല്‍ വറ്റിവരണ്ടുപോകുന്ന പൂവാലിത്തോട്ടില്‍ ജലവിതാനം നിലനിര്‍ത്തി മേഖലയിലെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ പുതിയ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യമുയരുന്നു

കുറുമാലിപുഴയില്‍ നിന്ന് വെള്ളം പമ്പുചെയ്ത് പൂവാലിതോടിന്റെ ഉത്ഭവ സ്ഥാനത്ത് എത്തിച്ചാല്‍ തോട്ടില്‍ ജലസമൃദ്ധി ഉറപ്പു വരുത്താനാകുമെന്നാണ് നിര്‍ദ്ദേശമുയരുന്നത്. മലയോര പഞ്ചായത്തായ മറ്റത്തൂരിന്റെ പച്ചപ്പുനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്  വെള്ളിക്കുളം വലിയ തോടാണ്്. കോടശേരി പഞ്ചായത്തില്‍ നിന്ന് ഉല്‍ഭവിച്ച് മറ്റത്തൂര്‍ പഞ്ചായത്തിലൂടെ കിലോമീറ്ററുകള്‍ ഒഴുകി വാസുപുരത്ത് വെച്ച് കുറുമാലിപുഴയില്‍ ചേരുന്ന ഈ വലിയ തോടിന്റെ പ്രധാന കൈവഴിയാണ് പൂവാലി തോട്. ഇഞ്ചക്കുണ്ട് മേഖലയില്‍ നിന്ന് ഒഴുകിയെത്തുന്ന പൂവാലിതോട്  മുരുക്കുങ്ങല്‍, കിഴക്ക കോടാലി എന്നിവിടങ്ങളിലൂടെ കടന്നാണ് മാങ്കുറ്റിപ്പാടത്ത് വെച്ച് വെള്ളിക്കുളം വലിയ …

മറ്റത്തൂര്‍ പഞ്ചായത്തില്‍ വേനല്‍ക്കാലമായാല്‍ വറ്റിവരണ്ടുപോകുന്ന പൂവാലിത്തോട്ടില്‍ ജലവിതാനം നിലനിര്‍ത്തി മേഖലയിലെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ പുതിയ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യമുയരുന്നു Read More »