nctv news pudukkad

Local News

പുലക്കാട്ടുകര – മഠം ഷട്ടര്‍ റോഡിലെ ഗതാഗതം തടസപ്പെടും

റോഡ് പണി ആരംഭിക്കുന്നതിനാല്‍പുലക്കാട്ടുകര – മഠം ഷട്ടര്‍ റോഡിലെ വാഹനഗതാഗതം ചൊവ്വാഴ്ച മുതല്‍ പൂര്‍ണമായും തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

പുലക്കാട്ടുകര – മഠം ഷട്ടര്‍ റോഡിലെ ഗതാഗതം തടസപ്പെടും Read More »

kappa arrest

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ പൊലീസ് കാപ്പ ചുമത്തി.

കണ്ണമ്പത്തൂര്‍ പുന്നത്തുക്കാട്ടില്‍ 35 വയസുള്ള രഞ്ചിത്തിനെയാണ് പുതുക്കാട് പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്. വിവിധ സ്‌റ്റേഷനുകളിലായി 26 ഓളം കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്. ഇക്കാലയളവില്‍ ഏറ്റവും അടിയന്തിര ഘട്ടങ്ങളില്‍ കോടതി ഉത്തരവോടെ മാത്രമേ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കു. പൊലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുട്ട വിമലാദിത്യയുടെ ഉത്തരവിന്‍ പ്രകാരം തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രയുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ പൊലീസ് കാപ്പ ചുമത്തി. Read More »

commercial gas

 പാചകവാതകവില വീണ്ടും വര്‍ധിച്ചു. 

 19 കിലോയുടെ വാണിജ്യ സിലിണ്ടറുകള്‍ക്ക് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ നിരക്ക് വര്‍ധിച്ചതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയെയും ഇത് ബാധിച്ചേക്കും

 പാചകവാതകവില വീണ്ടും വര്‍ധിച്ചു.  Read More »

varakara church

വരാക്കര സൗത്ത് ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ ഉണ്ണീശോയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു. 

രാവിലെ ആഘോഷമായ വിശുദ്ധ കുര്‍ബാന നടത്തി. റവ.ഫാ. സിന്റോ തൊറയന്‍ റവ.ഫാ. ജോസ് പല്ലിശേരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. റവ.ഫാ. ഷിന്‍സ് പോട്ടോക്കാരന്‍ തിരുനാള്‍ സന്ദേശം നല്‍കി. വൈകീട്ട് ദിവ്യകാരുണ്യ ആരാധന, കരുണ കൊന്ത, തുടര്‍ന്ന് പ്രദക്ഷിണവും നടത്തി. ബാന്‍ഡ് സംഗീതവിരുന്ന് അരങ്ങേറി. വികാരി റവ.ഫാ. സോണി കിഴക്കൂടന്‍, സിസ്റ്റര്‍ ലിസിയ, കൈക്കാരന്മാരായ അലക്‌സ് ചുക്കിരി, ജോഷി ആട്ടോക്കാരന്‍, ഹരണ്‍ ബേബി, പൊറുത്തൂക്കാരന്‍, ജനറല്‍ കണ്‍വീനര്‍ ഡെയ്‌സന്‍ നേരെപറമ്പില്‍, ജോയിന്റ് കണ്‍വീനര്‍ പോളി പണ്ടാരി, ജോയിന്റ് കണ്‍വീനര്‍

വരാക്കര സൗത്ത് ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ ഉണ്ണീശോയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു.  Read More »

varakara church

കല്ലൂര്‍ കിഴക്കേ പള്ളിയിലെ വി. സെബാസ്റ്റ്യാനോസിന്റെ തിരുനാളിന്റെ കൊടിയേറ്റം ഫാ. ജോര്‍ജ്ജ് തേര്‍മഠം നിര്‍വഹിച്ചു.

വികാരി ഫാ. വര്‍ഗീസ് തരകന്‍, അസി. വികാരി ഗോഡ്‌വിന്‍ എടക്കളത്തൂര്‍, തിരുനാള്‍ കണ്‍വീനര്‍ സജി പനോക്കാരന്‍, ട്രസ്റ്റിമാരായ ജോഷികളപ്പുര, പോള്‍സണ്‍ പൂക്കോടന്‍, തോമസ് തോട്ടുപുറത്ത്, ലിജോ പാറേക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനുവരി 10,11,12, തീയതികളിലായാണ് തിരുനാള്‍ ആഘോഷിക്കുന്നത്.

കല്ലൂര്‍ കിഴക്കേ പള്ളിയിലെ വി. സെബാസ്റ്റ്യാനോസിന്റെ തിരുനാളിന്റെ കൊടിയേറ്റം ഫാ. ജോര്‍ജ്ജ് തേര്‍മഠം നിര്‍വഹിച്ചു. Read More »

chimmini forest

ചിമ്മിനി ഉള്‍വനത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.

പ്രായാധിക്യംമൂലം സ്വാഭാവികമായാണ് ആന ചരിഞ്ഞതെന്ന് വനപാലകര്‍ പറഞ്ഞു. നാല് ദിവസം മുമ്പുവരെ പാലപ്പിള്ളി പ്രദേശത്ത് കണ്ടിരുന്ന ആനയെ ശനിയാഴ്ച രാവിലെയാണ് ചത്ത നിലയില്‍ കണ്ടത്. അവശനിലയിലായിരുന്നെ ആനയ്ക്ക് തീറ്റ തേടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ചരിഞ്ഞ കാട്ടാന നേരത്തേ ജനവാസ മേഖലയില്‍ വ്യാപകമായി നാശനഷ്ടമുണ്ടാക്കിയിരുന്നതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം കാട്ടില്‍ തന്നെ ആനയുടെ ജഡം സംസ്‌കരിച്ചു.

ചിമ്മിനി ഉള്‍വനത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. Read More »

kallur padam vazhi

കല്ലൂര്‍ പാടംവഴിയ്ക്ക് സമീപമുള്ള അനധികൃത അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനു തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 25000 രൂപ പിഴയിട്ടു.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പഞ്ചായത്ത്, ആരോഗ്യവിഭാഗം അധികൃതരെത്തി വെള്ളിയാഴ്ച പൂട്ടിച്ചിരുന്നു. അറവുശാലകളില്‍ നിന്നും മൃഗങ്ങളുടെ തോല്‍ ശേഖരിച്ച് പുനരുപയോഗത്തിന് വൃത്തിയാക്കാനാണ് പാടംവഴിയ്ക്ക് സമീപം പഴയ ഓട്ടുകമ്പനിയില്‍ എത്തിച്ചിരുന്നത്. അസഹ്യമായ ദുര്‍ഗന്ധവും ഈച്ചശല്യവും അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഇത്തരത്തില്‍ ഒരു സംസ്‌കരണകേന്ദ്രം അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി കഴിഞ്ഞദിവസം അറിയുന്നത്. തോല്‍ വൃത്തിയാക്കുമ്പോഴുള്ള മലിനജലം ഒഴിക്കിവിടുന്ന ടാങ്കുകള്‍ നിറഞ്ഞ് പ്രദേശത്ത് മലിനജലം കെട്ടികിടക്കുന്ന അവസ്ഥയിലുമായിരുന്നു. ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഒന്നും സ്വീകരിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

കല്ലൂര്‍ പാടംവഴിയ്ക്ക് സമീപമുള്ള അനധികൃത അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനു തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 25000 രൂപ പിഴയിട്ടു. Read More »

balasabha

 നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെയും കുടംബശ്രീയുടേയും നേതൃത്വത്തില്‍ നടക്കുന്ന ബാലസഭ ക്യാമ്പിന് തുടക്കമായി. 

ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിന്ധു സുബ്രമണ്യന്‍, അസിസ്റ്റന്റ് സെക്രട്ടറി മാറ്റ്‌ലി എന്നിവര്‍ പ്രസംഗിച്ചു. രണ്ടു ദിവസമായി നടക്കുന്ന ക്യാമ്പില്‍ ചെസ് പരിശീലനം, ലഹരി വിരുദ്ധ ക്ലാസ്സ്, മോട്ടിവേഷന്‍ കാസ്സ് എന്നിവ ഉള്‍പെടുത്തിയിട്ടുണ്ട്.

 നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെയും കുടംബശ്രീയുടേയും നേതൃത്വത്തില്‍ നടക്കുന്ന ബാലസഭ ക്യാമ്പിന് തുടക്കമായി.  Read More »

kk ramachadran mla

പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളുടെ അവലോകനയോഗം ചേര്‍ന്നു.

 യോഗത്തില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും കിഫ്ബി മണ്ഡലം നോഡല്‍ ഓഫീസര്‍ &എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശേഖര്‍, ബി ഡിഒ അജയഘോഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ കന്നാട്ടുപാടം ഗവ. എച്ച്എസ്,അളഗപ്പനഗര്‍ ജിഎച്ച്എസ്എസ്, നന്ദിപുലം ജിഎല്‍പിഎസ് തുടങ്ങിയ വിദ്യാലയങ്ങളുടെ കെട്ടിട നിര്‍മ്മാണം ജനുവരി മാസത്തില്‍ പൂര്‍ത്തിയാക്കി ഉത്ഘാടനം ചെയ്യും. പുതുക്കാട് മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണത്തിനായി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുന്നതിനു യോഗത്തില്‍

പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളുടെ അവലോകനയോഗം ചേര്‍ന്നു. Read More »

janachetana yathra

തൃക്കൂര്‍, പുതുക്കാട്, നെന്മണിക്കര പഞ്ചായത്തുകളിലെ ഗ്രന്ഥശാലകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ജനചേതന വിളംബര ജാഥയ്ക്ക് പുതുക്കാട് വിവിധ ഗ്രന്ഥശാലകള്‍ സ്വീകരണം നല്‍കി. 

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കേരള ഗ്രന്ഥശാല സമിതി നടത്തുന്ന വിളംബര യാത്രയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കെ.വി. വേലായുധന്‍ സ്മാരക വായനശാല, എം.എ. കാര്‍ത്തികേയന്‍ സ്മാരക വായനശാലകളാണ് സ്വീകരണം ഒരുക്കിയത്. ജാഥാ ക്യാപ്റ്റന്‍ എം.കെ. ശിവദാസന്‍ സ്വീകരണം ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ജെ. ഡിക്‌സണ്‍ അധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ സൗപര്‍ണിക, കെ. മനോഹരന്‍, ശാസ്ത്രശര്‍മ്മന്‍, സി.പി. സജീവന്‍, എം.കെ. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

തൃക്കൂര്‍, പുതുക്കാട്, നെന്മണിക്കര പഞ്ചായത്തുകളിലെ ഗ്രന്ഥശാലകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ജനചേതന വിളംബര ജാഥയ്ക്ക് പുതുക്കാട് വിവിധ ഗ്രന്ഥശാലകള്‍ സ്വീകരണം നല്‍കി.  Read More »

nakshathrakoodaram

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി കൊടകര ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നക്ഷത്രക്കൂടാരം ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി.

 മറ്റത്തൂര്‍ ജിഎല്‍പിഎസ് നടക്കുന്ന സഹവാസ ക്യാമ്പ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത രാജീവന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബിപിസി ഫേബ കെ. ഡേവിഡ്, പഞ്ചായത്തംഗം ഷൈനി ബാബു, ഡയറ്റ് ഫാക്കല്‍റ്റി ഡോ. പി.സി. സിജി, മറ്റത്തൂര്‍ ജിഎല്‍പി സ്‌കൂള്‍ അധ്യാപിക പ്രീതി, പിടിഎ പ്രസിഡന്റ് പി.ആര്‍. വിമല്‍,  സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ലിന്‍സി ലോനപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. കരവിരുത്, കളിപ്പാട്ടം, പരിസ്ഥിതിയെ

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി കൊടകര ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നക്ഷത്രക്കൂടാരം ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. Read More »

alur police station

ആളൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. വെള്ളാന്‍ചിറ കള്ള്ഷാപ്പ് ഗോഡൗണില്‍ നിന്നും 250 ലിറ്ററോളം സ്പിരിറ്റും 400 ലിറ്ററോളം പഞ്ചസാര ലായനിയും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ആളൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി.

സംഭവത്തില്‍ 4 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ള്ഷാപ്പ് ഗോഡൗണ്‍ മാനേജരായ കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം പനങ്ങാട് പഴു പറമ്പില്‍ സുധീഷ്സ്പിരിറ്റ് ഗോഡൗണില്‍ എത്തിച്ച കരുവന്നൂര്‍ പുത്തന്‍തോട് കുട്ടശ്ശേരി വീട്ടില്‍ അനീഷ്, പെരിഞ്ഞനം വടക്കേടത്ത് വീട്ടില്‍ ശ്രീദത്ത്, ചേര്‍പ്പ് ഇഞ്ചമുടി മച്ചിങ്ങല്‍ വീട്ടില്‍ രാകേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ.തോമസ്, തൃശൂര്‍ റൂറല്‍ ജില്ലാ െ്രെകം ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് തൃശൂര്‍ റൂറല്‍

ആളൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. വെള്ളാന്‍ചിറ കള്ള്ഷാപ്പ് ഗോഡൗണില്‍ നിന്നും 250 ലിറ്ററോളം സ്പിരിറ്റും 400 ലിറ്ററോളം പഞ്ചസാര ലായനിയും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ആളൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി. Read More »

amballur temple

ആമ്പല്ലൂര്‍ ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ആഘോഷിച്ചു. 

ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ കാവടി ദേശക്കാരുടെ കാവടിസെറ്റുകള്‍ ക്ഷേത്രമൈതാനിയില്‍ എത്തിച്ചേര്‍ന്നു. ദീപാരാധനയ്ക്ക് ശേഷം കരോക്കെ ഗാനമേള, മാജിക് ഷോ അവതരണവും നടത്തി. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

ആമ്പല്ലൂര്‍ ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ആഘോഷിച്ചു.  Read More »

varandarapilli police

മദ്യലഹരിയില്‍ ഗവ. ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്ന പ്രതി അറസ്റ്റില്‍. 

 മുപ്ലിയം മുത്തുമല ചിറയത്ത് വീട്ടില്‍ 28 വയസുള്ള സനുവാണ് അറസ്റ്റിലായത്. 2016ല്‍ കലവറക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടന്നിരുന്ന ഇയാളെ വരന്തരപ്പിള്ളിയിലെ ബാറില്‍ നിന്നാണ് പോലീസ് പിടികൂടിയത്

മദ്യലഹരിയില്‍ ഗവ. ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്ന പ്രതി അറസ്റ്റില്‍.  Read More »

pudukad nh slab

ദേശീയപാതയില്‍ പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമുള്ള ഡ്രൈനേജിന്റെ സ്‌ലാബുകള്‍ തകര്‍ന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.

തൃശൂരില്‍ നിന്നും ചാലക്കുടി, എറണാകുളം ഭാഗത്തേക്കുള്ള ബസ് കാത്തുനില്‍ക്കുന്നിടത്താണ് അപകടഭീഷണിയായി സഌബ് പൊളിഞ്ഞനിലയിലുള്ളത്.  ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ യാത്രചെയ്യുന്ന റോഡാണിത്. സമീപത്തെ പഞ്ചായത്ത് ഓഫീസ്, പെട്രോള്‍ പമ്പ്, ആശുപത്രി, ബാങ്കുകള്‍ എന്നിവിടങ്ങളിലേക്കുള്ള വഴിയിലാണ് ഈ അപകടം പതുങ്ങിയിരിക്കുന്നത്. ദേശീയപാതാ അധികൃതര്‍ പാതയിലെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന മട്ടിലാണ് പ്രവര്‍ത്തിക്കുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള യാത്ര ദുര്‍ഘടം നിറഞ്ഞതാണ്. ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക്് വഴിയൊരുക്കും. റോഡിനെക്കുറിച്ച് പരിചയമില്ലാത്ത യാത്രികര്‍ വന്നാലും അപകടമുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇതിനെതിരെ അധികൃതര്‍

ദേശീയപാതയില്‍ പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമുള്ള ഡ്രൈനേജിന്റെ സ്‌ലാബുകള്‍ തകര്‍ന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. Read More »

pudukad panchayath

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ ജനറല്‍ വിഭാഗം വയോജനങ്ങള്‍ക്കുള്ള കട്ടിലുകള്‍ വിതരണം ചെയ്തു.

വിതരണോദ്്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രതി ബാബു, പഞ്ചായത്ത് അംഗങ്ങളായ ഷാജു കാളിയേങ്കര, അനൂപ് മാത്യു, പ്രീതി ബാലകൃഷ്ണന്‍, രശ്മി ശ്രീശോഭ്, ഹിമാദാസന്‍ എന്നിവര്‍ പ്രസംഗിച്ചു

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ ജനറല്‍ വിഭാഗം വയോജനങ്ങള്‍ക്കുള്ള കട്ടിലുകള്‍ വിതരണം ചെയ്തു. Read More »

nanadipulam temple

നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം ആഘോഷിച്ചു.

രാവിലെ ശീവേലി എഴുന്നള്ളിപ്പ് തുടര്‍ന്ന് കൊടകര ഉണ്ണിയുടെ പ്രാമാണ്യത്തില്‍ പഞ്ചാരിമേളവും നടത്തി. ഉച്ചതിരിഞ്ഞ് അയിലൂര്‍ അനന്തനാരായണന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യവും കിഴക്കൂട്ട് അനിയന്‍മാരാര്‍ നേതൃത്വം നല്‍കുന്ന പാണ്ടിമേളവും അരങ്ങേറി. പ്രസിഡന്റ് പി.വി. രഘുനാഥ് സെക്രട്ടറി ഒ.കെ. ശിവരാജന്‍, ട്രഷറര്‍ ശിവശങ്കരന്‍ കടവില്‍, ദേവസ്വം ഓഫീസര്‍ പി.കെ. അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി. 

നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം ആഘോഷിച്ചു. Read More »

kannukal danam cheythu

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ കുളത്തില്‍ മുങ്ങിമരിച്ച ആഷ്‌ലിന്റെ കണ്ണുകള്‍ ഇനിയും പ്രകാശിക്കും.

 പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആഷ്‌ലിന്റെ കണ്ണുകള്‍ ദാനം ചെയ്യുന്നതിന് ബന്ധുക്കള്‍ സമ്മതിച്ചിരുന്നു. തൃശ്ശൂര്‍ ലയണ്‍സ് ക്ലബ് അധികൃതര്‍ ജില്ലാശുപത്രിയിലെത്തി നേത്രദാനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. ചിറ്റിശേരി മുത്തുപ്പീടിക ദേവസിയുടെ മകനാണ് ആഷ്‌ലിന്‍. ചിറ്റിശേരി അയ്യന്‍കോവില്‍ അമ്പലത്തിനു സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയ ആഷ്‌ലിന്‍ കഴിഞ്ഞ ദിവസമാണ് മുങ്ങി മരിച്ചത്. തലോര്‍ ദീപ്തി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആഷ്‌ലിന്‍

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ കുളത്തില്‍ മുങ്ങിമരിച്ച ആഷ്‌ലിന്റെ കണ്ണുകള്‍ ഇനിയും പ്രകാശിക്കും. Read More »

pudukad service road

ദേശീയപാത സര്‍വീസ് റോഡുകളിലെ ഹംപുകള്‍ അപകടഭീഷണിയാകുന്നതായി പരാതി ഉയരുന്നു.

പുതുക്കാട് കെഎസ്ആര്‍ടിസി റോഡ്, നന്തിക്കര മേഖലകളിലെ സര്‍വീസ് റോഡുകളിലെ ഹംപുകളാണ് യാത്രക്കാര്‍ക്ക് തലവേദനയാകുന്നത്. സൂചനാബോര്‍ഡുകള്‍ പലയിടത്തും സ്ഥാപിച്ചിട്ടില്ല. ചില റോഡുകളിലെ ഹംപുകള്‍ ഡ്രൈവര്‍ അടുത്തെത്തിയാല്‍ മാത്രമെ ശ്രദ്ധയില്‍പെടാറുള്ളു. വെള്ളവരകളും റിഫഌക്ടറും ഇല്ലാത്തതിനാല്‍ ഹംപ് ശ്രദ്ധയില്‍പെടാത്ത വാഹനങ്ങള്‍ പെട്ടെന്ന് വാഹനം നിര്‍ത്തുകയോ ഹംപില്‍ കടക്കുകയോ ചെയ്യുമ്പോള്‍ പിറകില്‍ ഉള്ള വാഹനം ഇടിക്കാനുള്ള സാധ്യതയും ഉണ്ട്. ഹംപുകളുടെ ഉയരം കൂടിയതും അപകടത്തിന് കാരണമായേക്കാമെന്ന് വാഹനയാത്രക്കാര്‍ പറയുന്നു. പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുമ്പിലെ സര്‍വീസ് റോഡ് ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് ഉപയോഗിക്കുന്നത്.

ദേശീയപാത സര്‍വീസ് റോഡുകളിലെ ഹംപുകള്‍ അപകടഭീഷണിയാകുന്നതായി പരാതി ഉയരുന്നു. Read More »

eravakadu temple

എറവക്കാട് മാരിയമ്മന്‍ കോവിലിലെ പത്താമുദയ മഹോത്സവം ആഘോഷിച്ചു. 

 തിങ്കളാഴ്ച രാവിലെ ഗുരുതി അഭിഷേകത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ചിറ്റിശ്ശേരി അയ്യന്‍കോവിലില്‍ നിന്ന് കാവടി എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ഉച്ചതിരിഞ്ഞ് പുല്ലാനിപ്പാടം പന്തലില്‍ പറനിറക്കലും  കാവടി എഴുന്നള്ളിപ്പും നടന്നു. വൈകീട്ട് ആല്‍ത്തറ മണ്ഡപത്തില്‍ കൂട്ടപ്പറയും തുടര്‍ന്ന് പഞ്ചവാദ്യം, ഉടുക്കുവാദ്യം താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പ്രധാന എഴുന്നള്ളിപ്പും നടന്നു. ക്ഷേത്രം രക്ഷാധികാരി സി.കെ. ചാമിക്കുട്ടി, ഭാരവാഹികളായ റെനീഷ് കണ്ണാംകുളം, കെ.എ. രാജന്‍, എന്‍.വി. രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എറവക്കാട് മാരിയമ്മന്‍ കോവിലിലെ പത്താമുദയ മഹോത്സവം ആഘോഷിച്ചു.  Read More »