ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി
ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ. യുപി സ്‌കൂള്‍, ലിറ്റില്‍ ഫഌവര്‍ ചര്‍ച്ച് ഹാള്‍ എന്നിവിടങ്ങളിലാണ് കലാമാമാങ്കം നടക്കുന്നത്. കലോത്സവം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. എല്ലാ മേഖലയിലും തിളങ്ങിനില്‍ക്കുന്ന കലാകാരന്മാര്‍ സ്‌കൂള്‍ യുവജനോത്സവ വേദിയില്‍ നിന്നാണ് ഉണ്ടാകുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന തിന്മയെ തുടച്ചുനീക്കുന്ന ശുദ്ധീകരണ കര്‍മ്മം കലയിലൂടെ നിറവേറ്റുന്നുവെന്ന് മന്ത്രി പറഞ്ഞു. കലാപരിപാടികള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ഐക്യബോധം സമൂഹത്തിന്റെ ഒരുമയ്ക്കും സൗഹൃദത്തിനും സാഹോദര്യത്തിനും വലിയ സംഭാവന ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടി.എന്‍. പ്രതാപന്‍ …
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി Read More »