nctv news pudukkad

മണ്ണംപേട്ട ഹൃദയ സൗഹൃദ കൂട്ടായ്മയും ട്രിനിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധന തിമിര നിര്‍ണയ ക്യാമ്പ് നടത്തി

മണ്ണംപേട്ട ഹൃദയ സൗഹൃദ കൂട്ടായ്മയും ട്രിനിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി

മണ്ണംപേട്ട ഹൃദയ സൗഹൃദ കൂട്ടായ്മയും ട്രിനിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധന തിമിര നിര്‍ണയ ക്യാമ്പ് നടത്തി. പഞ്ചായത്തംഗം ഭാഗ്യവതി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബെന്നി മുട്ടിക്കല്‍, സെക്രട്ടറി കെ.സി. സുരേഷ്, ട്രഷറര്‍ ഐ.ആര്‍. രെഞ്ചു, അംഗങ്ങളായ എ.എം. സുരേന്ദ്രന്‍, പി.കെ. സലീഷ്, ജോബിഷ് അക്കരക്കാരന്‍, സനല്‍ പൊള്ളത്തേരി, കെ.ആര്‍. അനൂപ്, ലിജോ വേലൂപാടം എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ തിമിര ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിച്ച വ്യക്തിക്ക് ചികിത്സക്കായി ആവശ്യമായ സാമ്പത്തിക സഹായം സംഘം ചെയ്തു നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *