nctv news pudukkad

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആമ്പല്ലൂരില്‍ യുക്തിവാദി എം.സി. ജോസഫ് അനുസ്മരണം നടത്തി

മുകുന്ദപുരം താലൂക്ക് ലൈബ്രറി

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആമ്പല്ലൂരില്‍ യുക്തിവാദി എം.സി. ജോസഫ് അനുസ്മരണം നടത്തി. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് രാജന്‍ നെല്ലായി അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം ഖാദര്‍ പട്ടേപ്പാടം അനുസ്മരണ പ്രഭാഷണം നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി കെ. പാപ്പൂട്ടി ശാസ്ത്രവും കപടശാസ്ത്രവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ജി. മോഹനന്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *