nctv news pudukkad

വേലൂപാടം സെന്റ് ജോസഫ്‌സ് എച്ച്എസ് സ്‌കൂളിന്റെ റൂബി ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ജില്ലാതല ചിത്രരചന മത്സരം നടത്തി

വേലൂപാടം സെന്റ് ജോസഫ്‌സ്

വേലൂപാടം സെന്റ് ജോസഫ്‌സ് എച്ച്എസ് സ്‌കൂളിന്റെ റൂബി ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ജില്ലാതല ചിത്രരചന മത്സരം നടത്തി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും ആര്‍ട്ടിസ്റ്റുമായ കെ.ജി. ബാബു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെസി. പി. ലാസര്‍, ജനറല്‍ കണ്‍വീനര്‍ ക്രിസ്റ്റോ, പിടിഎ പ്രസിഡന്റ് ഷിജോ ഞെരിഞ്ഞാംമ്പിള്ളി, എംപിടിഎ പ്രസിഡന്റ് വത്സാ ബിനോജ്, ആര്‍ട്ടിസ്റ്റ് ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു. എല്‍പി വിഭാഗത്തില്‍ 103 വിദ്യാര്‍ത്ഥികളും യുപി വിഭാഗത്തില്‍ 67 വിദ്യാര്‍ത്ഥികളും എച്ച്എസ് വിഭാഗത്തില്‍ 31 വിദ്യാര്‍ത്ഥികളും എച്ച്എസ്എസ് വിഭാഗത്തില്‍ 16 വിദ്യാര്‍ത്ഥികളും മത്സരത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *